BREAKING NEWS

നടപ്പാതയിൽ വാഹനം ഓടിച്ചാൽ ഡ്രൈവർക്കെതിരെ കേസെടുക്കും; 1,000 മുതൽ 3000 രൂപ വരെ പിഴ, ലൈസൻസ് സസ്പെൻഡ് ചെയ്യും ; പിഴ കോടതി നടപടികളിലൂടെ

· · 1 min read
Share: Copied!

കോഴിക്കോട്∙ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായാണ് നടപ്പാതകളും റോഡിൽ ഇരുവശങ്ങളിലും വെള്ള വരയുള്ള ഭാഗവും മാറ്റിവച്ചിരിക്കുന്നത്. അതിനാൽ, ഗുരുതര നിയമ ലംഘനമാണു നടപ്പാതയിൽ വാഹനം ഓടിക്കുന്നതും നടപ്പാതയിൽ മാർഗ തടസ്സം സൃഷ്ടിച്ചു വാഹനം നിർത്തിയിട്ടു പോകുന്നതും. നടപ്പാതയിലൂടെ വാഹനം ഓടിച്ചാൽ 1,000 മുതൽ 3,000 രൂപ വരെയോ അതിൽ കൂടുതലോ പിഴ വരും. ഡ്രൈവർക്കെതിരെയാണു കേസെടുക്കുക.

യാത്ര ചെയ്യാൻ പാടില്ലാത്ത സ്ഥലത്ത് വാഹനം ഓടിച്ചു എന്ന വകുപ്പു ചുമത്തിയാണു നടപടി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. മോട്ടോർ വാഹന വിഭാഗത്തിൻ്റെ എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്‌നിംഗ് ആൻഡ് റിസർച്ച് സ്ഥാപനത്തിൽ 7 ദിവസത്തെ കറക്ഷൻ ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

നടപ്പാതയിലോ മാർക്ക് ചെയ്ത ഭാഗമോ വാഹനം നിർത്തിപ്പോയാൽ വാഹന ഉടമയ്ക്കെതിരെയാണു കേസ്. 250 രൂപ മുതൽ 1,000 രൂപ വരെ പിഴ. സഞ്ചാര സ്വാതന്ത്ര്യത്തിനു തടസ്സം നിൽക്കുക എന്നീ വകുപ്പുകളാണ് നടപടി. രണ്ടു നിയമ ലംഘനങ്ങളിലും പിഴ അടക്കേണ്ടതും പിഴ ചുമത്തുന്നതും കോടതി നടപടികളിലൂടെയാണ്. നിയമലംഘനങ്ങൾക്കെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗവും നടപടിയെടുത്താൽ വാഹന ഉടമയ്ക്ക് ഡ്രൈവർക്കോ പിഴ മോട്ടോർ വാഹന ഓഫീസിൽ അടയ്ക്കാനുള്ള സൗകര്യമില്ല.

സർക്കാർ തല്ക്കാലം അഭിപ്രായം പറയാൻ നിൽക്കണ്ട- പി രാജീവ്… തന്ത്രിക്കെതിരെ നിരവധി തെളിവുകളുണ്ട്, ജാമ്യാപേക്ഷയിൽ പൂർണമായും കോടതിയിൽ ഹാജരാക്കിയിട്ടില്ല!! കീഴ്‌ക്കോടതിയുടെ ഉത്തരവിലെ പരാമർശങ്ങൾ വസ്തുതകൾ മനസിലാക്കാതെ, ഉത്തരവിന് തിരിച്ചടി ഉണ്ടാക്കും. ഉത്തരവിലെ പരാമർശങ്ങൾ പൂർണമായും നീക്കണം- എസ്ഐടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026