BREAKING NEWS

കോൺ​ഗ്രസ് സീറ്റ് നിഷേധിച്ചതോടെ എൽഡിഎഫിലേക്ക് ചേക്കേറാൻ ശ്രമം, അവിടെയും രക്ഷയില്ലാതെ വന്നപ്പോൾ കോൺ​ഗ്രസ് വിമതനായി!! നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം മകനുമായി ചേർന്ന് യുവാവിനെ കുത്തിക്കൊന്ന കേസിൽ കസ്റ്റഡിയിൽ, മുൻ കൗൺസിലറായ അപ്പനേയും മകനേയും പോലീസ് പൊക്കിയത് കൊലയ്ക്ക് ശേഷം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ …

· · 1 min read
Share: Copied!

കോട്ടയം: പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ ആദർശ് (23) ഇന്നു പുലർച്ചെ കൊല്ലപ്പെട്ട കേസിൽ പോലീസ് കസ്റ്റഡിയിലായ മുൻ കൗൺസിലർ വി.കെ. അനിൽ കുമാർ കോട്ടയം നഗരസഭ 39ാം വാർഡായ ഇലിക്കലിലെ വിമത സ്ഥാനാർഥി. കോൺഗ്രസിന്റെ വിമത സ്ഥാനാർഥി ആയാണ് അനിൽ കുമാർ മത്സരിക്കുന്നത്. നഗരസഭ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എം.പി. സന്തോഷ്കുമാറിന് എതിരെയാണ് അനിലിന്റെ മത്സരം.

ആദ്യം ഇത്തവണ മത്സരിക്കാൻ സീറ്റ് തേടി കോൺഗ്രസിനെ സമീപിച്ചെങ്കിലും സീറ്റ് നിഷേധിച്ചതോടെ പ്രാദേശിക സിപിഎം നേതാക്കളുമായി അനിൽ കുമാർ ചർച്ച നടത്തിയിരുന്നു എന്നാണ് വിവരം. എന്നാൽ എൽഡിഎഫിൽ നിന്നും സീറ്റ് ലഭിക്കാതെ ആയതോടെ വിമതനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമാണ് കൊലപാതക കേസിൽ അനിൽ കുമാർ കസ്റ്റഡിയിലാകുന്നത്. അതേസമയം അനിൽകുമാറിന് നിലവിൽ കോൺഗ്രസുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.

വി.കെ. അനിൽ കുമാറിന്റെ മകനുമാന്റെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ആദർശിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെ ആയിരുന്നു കൊലപാതകം. ആദർശിന്റെ കൈയ്യിൽ നിന്ന് എംഡിഎംഎ അഭിജിത്ത് വാങ്ങിയിരുന്നെങ്കിലും, പണം നൽകിയിരുന്നില്ല. പുതുപ്പള്ളി സ്വദേശിയായ ആദർശ് മാണിക്കുന്നത്തുള്ള അനിൽകുമാറിന്റെ വീട്ടിൽ എത്തി പ്രശ്‌നം ഉണ്ടാക്കി. ഇതേത്തുടർന്നാണ് അനിൽകുമാറും അഭിജിത്തും ചേർന്ന് ആദർശിനെ കൊലപ്പെടുത്തിയത്. മകൻ അഭിജിത്താണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. നിലവിൽ വി.കെ. അനിൽകുമാറും മകൻ അഭിജിത്തും പോലീസ് കസ്റ്റഡിയിലാണ്.

കൊലപാതക ശ്രമത്തിനു ശേഷം കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് അനിൽ കുമാറിനെയും മകനെയും പിടികൂടിയത്. ഇരുവരെയും കോട്ടയം വെസ്റ്റ് പോലീസ് ചോദ്യം ചെയ്തു വരികയാണ്. അഭിജിത്തുമായി ബന്ധപ്പെട്ട് നിരവധി ലഹരി കേസുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടാതെ വാഹന ഇടപാടുനായി ബന്ധപ്പെട്ടും അഭിജിത്തിന് ആദർശുമായി പണമിടപാടുണ്ടായിരുന്നു.

 

BREAKING NEWS
50,000 രൂപയുടെ ബോണ്ട്, അടുത്ത ഒരു വർഷക്കാലത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, അക്രമസംഭവങ്ങളിൽ ഏർപ്പെടാതിരിക്കുക, അനധികൃത സംഘംചേരൽ നടത്താതിരിക്കുക... ഉപാധികളോടെ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ മോചനം, നേഹ ബോറയും പുറത്തിറങ്ങി
17 Oct 2026
BREAKING NEWS
ഭർത്താവ് പകുത്തു നൽകിയ കരളുമായി ജീവിതത്തിലേക്ക് തിരിച്ചുകയറിയ അനുമോൾ പോയത് ഡ്ര​ഗ്സ് അടക്കം നിരവധി കേസുകളിലെ പ്രതിയായ വടകര സ്വദേശി അബ്ദുൾ സമദിനൊപ്പം, തുമ്പായത് യുവാവിന്റെ ഏഴാമത്തെ സിം കാർഡ് ട്രേസ് ചെയ്ത് നടത്തിയ അന്വേഷണം, കസ്റ്റഡിയിലെടുത്തത് പുതുശേരിയിലെ വാടകവീട്ടിൽ നിന്ന്
17 Oct 2026
BREAKING NEWS
'നിതീഷ്കുമാറിനു വേണ്ടി ഞാൻ ഒൻപതുപേരെ കൊലപ്പെടുത്തി'; എല്ലാം വിളിച്ച് പറഞ്ഞ് ജെ.ഡി.യു എം.എൽ.എ. അനന്ത്കുമാർ സിങ്ങ്; നീരജ്കുമാറിനെ പാർട്ടി സ്ഥാനാർഥിയാക്കിയതിലുള്ള നീരസത്തെ തുടർന്ന് വെളിപ്പെടുത്തൽ; വിവാദമായതോടെ തിരുത്തൽ
17 Oct 2026
BREAKING NEWS
ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല, താരതമ്യേന ജൂനിയറായവരെ വരെ പരിഗണിച്ചപ്പോൾ മുതിർന്ന നേതാവായ തന്നെ തഴഞ്ഞു!! കോടിയേരിയുടെ അഡീ. സെക്രട്ടറിയായിരുന്ന എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചതായി കാണിച്ച് ജില്ലാ കമ്മിറ്റിക്ക് കത്ത്
17 Oct 2026