BREAKING NEWS

13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ചുവെന്ന കേസ്; പെൺകുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യം; കസ്റ്റഡിയിലെടുത്ത ആറുപേരെയും താത്കാലികമായി വിട്ടയച്ചു; തെളിവുകൾ ലഭിക്കുന്നമുറയ്ക്ക് തുടർനടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ്

· · 1 min read
Share: Copied!

കോന്നി: പത്തനംതിട്ടയിൽ  13 വയസ്സുകാരിയെ സഹപാഠികൾ പീഡിപ്പിച്ചുവെന്ന കേസിൽ കസ്റ്റഡിയിലെടുത്ത ആറുപേരെയും താത്കാലികമായി വിട്ടയച്ചു. മൊഴിയും സാഹചര്യങ്ങളും പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി. പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയായിരുന്നു പെൺകുട്ടി ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത നാല് പേരുൾപ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ അറസ്റ്റിലേക്ക് നീങ്ങുന്നതിന് തെളിവുകൾ പര്യാപ്തമല്ലാതെ വരികയും പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടാകുകയും ചെയ്തതോടെയാണ് കസ്റ്റഡിയിലെടുത്തവരെ താത്കാലികമായി വിട്ടയച്ചത്.

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെങ്കിലും അറസ്റ്റിലേക്ക് നീങ്ങുന്നതിനുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. നിലവിൽ പോലീസ് കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ തെളിവുകൾ ലഭിക്കുന്നമുറയ്ക്ക് തുടർനടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചു.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026