BREAKING NEWS

ആണുങ്ങളാണ് എപ്പോഴും ഭരിക്കേണ്ടത്, പെണ്ണുങ്ങൾ എപ്പോഴും താഴെയായിരിക്കണം!! ചോദ്യം ചോദിച്ചവരോട് അങ്ങനെയല്ലേ? പിന്നാലെ ഞാൻ വെറുതെ പറഞ്ഞതാ കേട്ടോ… കൊല്ലം തുളസി, ട്രോളി സമൂഹ മാധ്യമങ്ങൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: താരസംഘടന ‘അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത് മടങ്ങവേ നടൻ കൊല്ലം തുളസി നടത്തിയ പ്രസ്താവനയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനവും ട്രോളും. ആണുങ്ങളാണ് എപ്പോഴും ഭരിക്കേണ്ടതെന്നും പെണ്ണുങ്ങൾ എപ്പോഴും താഴെയായിരിക്കണം എന്നുമുള്ള കൊല്ലം തുളസിയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത് മടങ്ങുമ്പോൾ തന്നെ വളഞ്ഞ ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന.

‘ആണുങ്ങൾ ഭരിക്കണം എന്നാണോ ചേട്ടന് താത്പര്യം’, എന്നായിരുന്നു ചോദ്യം. ഇതിന് ‘ആണുങ്ങൾ അല്ലേ ഭരിക്കുക. പെണ്ണുങ്ങൾ എപ്പോഴും താഴെയായിരിക്കണം’, എന്ന് നടൻ മറുപടി നൽകി. ചോദ്യം ചോദിച്ചവരോട് അങ്ങനെയല്ലേ എന്ന് തിരിച്ചുചോദിച്ച കൊല്ലം തുളസി, ‘വേഗം വിട്ടോ വെച്ചുകാച്ചിക്കോ’, എന്നും പറയുന്നു. തുടർന്ന് ‘പുരുഷന്മാർ എപ്പോഴും പെണ്ണുങ്ങളുടെ മോളിലായിരിക്കണം’, എന്നും നടൻ കൂട്ടിച്ചേർത്തു. ക്യാമറയെ നോക്കി തന്നെ, ‘ഞാൻ വെറുതേ പറഞ്ഞതാണ് കേട്ടോ’, എന്നുംകൂടെ പറഞ്ഞ ശേഷമായിരുന്നു കൊല്ലം തുളസി കാറിൽ യാത്ര തിരിച്ചത്.

അതേസമയം വെള്ളിയാഴ്ച നടന്ന ശക്തമായ തിരഞ്ഞെടുപ്പിൽ നടൻ ദേവനെ 27 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോൻ പ്രസിഡന്റായത്. കുക്കു പരമേശ്വരനാണ് പുതിയ ജനറൽ സെക്രട്ടറി. രവീന്ദ്രനെയാണ് കുക്കു പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും ജയൻ ചേർത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറർ. നേരത്തെ, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

‘മോനേ, നിന്റെ അപ്പനും അപ്പൂപ്പന്മാരും ബ്രിട്ടീഷുകാരന്റെ ഷൂ നക്കി നടന്നപ്പോൾ എന്റെ പൂർവികർ നാടിന്റെ സ്വാതന്ത്രത്തിനുവേണ്ടി മരിക്കുകയായിരുന്നു. തരത്തിൽപ്പോയി കളിക്കെടാ- ജാവേദ് അക്തർ

BREAKING NEWS
’ഇന്ത്യ ജനാധിപത്യ രാജ്യം; അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ’വെള്ളക്കാരന്റെ വാക്കുകൾക്ക് ആരാണ് വിലകൽപ്പിക്കുന്നത്’: പരിഹസിച്ച് കോൺഗ്രസ്
21 Oct 2026
BREAKING NEWS
പുതിയ വീട് പെയിന്റടിക്കാൻ വന്നയാളോട് അടുപ്പം; ഭർത്താവ് തടസ്സം; കൊന്നു, അപകടമരണമാക്കി ചിത്രീകരിക്കാൻ ശ്രമം, പ്രഭാതനടത്തത്തിന് പോയപ്പോൾഏതോ ഒരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് മൊഴി; അന്വേഷണത്തിൽ കഥ പൊളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ
21 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ? അറബ് വോട്ടുകൾ നിർണ്ണായകം; അധികാരപ്പോരിൽ മറുവശത്ത് മൻസൂർ അബ്ബാസ്; റാം പാർട്ടിയുടെ വേരോട്ടം ശക്തം
21 Oct 2026
BREAKING NEWS
‘വീണയെ ആക്രമിക്കുന്നത് കണ്ടില്ല’; മൊഴിമാറ്റം ​ഗൗരവ വിഷയം; വീണ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടിക്ക് നീക്കം; റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ എസ്ഐടി
21 Oct 2026