BREAKING NEWS

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയിൽ നിന്ന് 10,000 രൂപ തട്ടി, തിരികെ ചോദിച്ചപ്പോൾ പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, രക്ഷപ്പെടുത്തിയത് സുഹൃത്ത്!! പെൺകുട്ടിയുടെ പരാതിയിൽ 75 കാരനെതിരെ പോക്സോ കേസ്

· · 1 min read
Share: Copied!

കൊല്ലം: സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയുടെ കയ്യിൽ നിന്ന് പണം തട്ടുകയും പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ 75കാരനെതിരെ പോക്സോ കേസ്. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസ്. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയിൽ താനും നിർമാതാവാണെന്നും അതിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് ക്ഷണിച്ചതെന്നും പെൺകുട്ടി വനിതാ പോലീസ് സ്റ്റേഷനിൽ മൊഴി നൽകി. കൂടാതെ അഭിനയിപ്പിക്കുന്നതിന് 10,000 രൂപയും നാസിം വാങ്ങിയെന്നും പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.

സിനിമയുടെ കാര്യം നടക്കാതെ വന്നപ്പോൾ പണം തിരികെ ചോദിച്ചു. പണം രണ്ടാംകുറ്റി ജംക്‌ഷനിൽ വച്ച് തിരികെ തരാം എന്ന് പറഞ്ഞതനുസരിച്ച് കഴിഞ്ഞദിവസം അവിടെ കാത്തുനിന്നുവെന്നും കാറിലെത്തിയ നാസിം പണം വീട്ടിലിരിക്കുകയാണെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചുവെന്നുമാണ് മൊഴി. ഇതിനിടെ സുഹ്യത്തിന്റെ സഹായം തേടുകയും ലൊക്കേഷൻ മൊബൈലിൽ അയച്ചുകൊടുക്കുകയും ചെയ്തു. സുഹൃത്ത് എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും പെൺകുട്ടി പോലീസിനു മൊഴി നൽകി.

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026