കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയിൽ സ്വകാര്യബസ് ട്രാൻസ്ഫോർമറിലിടിച്ച് അപകടം. ബസ് ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡ്രൈവർ ബസ് സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിച്ചുനിർത്തുകയായിരുന്നു.
കെഎസ്ഇബി പുത്തൂർ സെക്ഷന്റെ ട്രാൻസ്ഫോർമറിലാണ് ബസ് ഇടിച്ചുനിർത്തിയത്. ഇടിയുടെ ആഘാത്തതിൽ ട്രാൻസ്‌ഫോർമർ തകർന്നു. ഡ്രൈവർ രതീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ സുരക്ഷിതരാണ്.




