BREAKING NEWS

പരീക്ഷാ സമയത്ത് മൂന്നാം ക്ലാസുകാരിയോട് ലൈംഗികാതിക്രമം കാണിച്ചു, മൂന്നുവർഷങ്ങൾക്കിപ്പുറം അധ്യാപകൻ നിരപരാധിയെന്ന് പോക്സോ കോടതി, കുട്ടികൾ ഉൾപെടെ വിസ്തരിച്ചത് 24 സാക്ഷികളെ, വ്യക്തിവൈരാ​ഗ്യം തീർക്കാൻ നൽകിയ പരാതിയെന്ന് പ്രതിഭാ​ഗം

· · 1 min read
Share: Copied!

കൊടുവള്ളി: പരീക്ഷാ സമയത്ത് മൂന്നാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാണിച്ചു എന്ന കേസിൽ പ്രതിയായ അധ്യാപകനെ മൂന്നുവർഷങ്ങൾക്കിപ്പുറം കോടതി വെറുതെ വിട്ടു. കൊടുവള്ളി മാനിപുരം കളരാന്തിരി ചന്ദനം പുറത്ത് അബ്ദുൽ മജീദിനെയാണ് നിരപരാധിയെന്നു കണ്ടതിനെ തുടർന്ന് കോഴിക്കോട് ജില്ലാ സ്പെഷൽ പോക്സോ കോടതി വിട്ടയച്ചത്.

അതേസമയം 2022 ഓഗസ്റ്റ് 29ന് ഓണപ്പരീക്ഷയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം. കുട്ടികൾ ഉൾപ്പെടെ 24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. പിന്നീട് അധ്യാപകൻ നിരപരാധിയാണെന്നു കണ്ട് വിട്ടയക്കുകയായിരുന്നു.

വ്യക്തിവൈരാഗ്യം തീർക്കാൻ പോക്സോ നിയമത്തിലെ വകുപ്പുകൾ ദുരുപയോഗം ചെയ്ത് കെട്ടിച്ചമച്ച കേസാണെന്നും പരീക്ഷാ സമയത്ത് മറ്റു കുട്ടികളുടെ മുന്നിൽ ഇത്തരമൊരു സംഭവം നടക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രതിക്കു വേണ്ടി അഡ്വ. പി.വി.ഹരി കോടതിയിൽ ഹാജരായി.

BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026
BREAKING NEWS
ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
31 Oct 2026