BREAKING NEWS

പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് സ്ഥാനമില്ല, ‘പിണറായിസം’ മാത്രമാണുള്ളത്, സ്തുതി പാടുന്നവർക്ക് മാത്രമാണ് പരിഗണന ലഭിക്കുന്നത്, അടിമയായി തുടരുന്നതിൽ അർഥമില്ല, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ സിപിഎം വിടുന്നു

· · 1 min read
Share: Copied!

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എം.എൽ.എ എം. വി. രാജഗോപാലൻ മാസ്റ്ററുടെ മകനുമായ എസ്. ആർ. വിനയകുമാർ പാർട്ടി ബന്ധം ഉപേക്ഷിക്കുന്നു. തിരുവനന്തപുരത്തെ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഇത്തവണ പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറായില്ല.

പാർട്ടിയിൽ ‘പിണറായിസം’ മാത്രമാണ് നിലനിൽക്കുന്നതെന്നും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടപ്പെടുത്തി മുന്നോട്ടുപോകുന്ന പാർട്ടിയിൽ ഇനി തുടരുന്നതിൽ അർഥമില്ലെന്നും ആരോപിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്. പിണറായി വിജയൻ എന്നാൽ സിപിഎം എന്നും സിപിഎം എന്നാൽ പിണറായി വിജയൻ എന്നുമാണ് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പറയുന്നതെന്നും പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കൊന്നും ഒരു സ്ഥാനവുമില്ലെന്നും വിനയകുമാർ വിമർശിച്ചു.

അത് പാർട്ടിയിൽ കേട്ടുകേൾവിയില്ലാത്ത ഒരു കാര്യമാണ്. കുറേക്കാലമായി പാർട്ടിയിൽ വേറെ കാര്യങ്ങളൊന്നും നടക്കുന്നില്ല. പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട് ചുറ്റിത്തിരിയുന്ന കേസുകളും അതുമായി ബന്ധപ്പെട്ട് പ്രതിരോധം തീർക്കലും മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ചരിത്രത്തിലില്ലാത്ത തോൽവി ഏറ്റുവാങ്ങിയിട്ടും നേതൃത്വം സ്വയം തിരുത്താൻ തയ്യാറാകുന്നില്ല. ഇത് തിരുത്താൻ വേണ്ടി കൂടിയ സംസ്ഥാന കമ്മിറ്റിയിൽ എം. വി. ഗോവിന്ദൻ പ്രസംഗിക്കുന്നത് താനോ പിണറായി വിജയനോ മാറുന്നില്ല എന്നാണ്. വീഴ്ചകൾ അണികളുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. പാർട്ടിയിൽ അടിമയായി തുടരുന്നതിൽ അർഥമില്ല. നേതൃത്വത്തിന് സ്തുതി പാടുന്നവർക്ക് മാത്രമാണ് നിലവിൽ പരിഗണന ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

BREAKING NEWS
ജീന്‍സ് പാന്റില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചു, ശരീരത്തില്‍ ക്യാപ്സൂളുകളായി ഒളിപ്പിച്ചു, കരിപ്പൂരില്‍ രണ്ട് കോടി രൂപയുടെ സ്വര്‍ണം പിടികൂടി, നാലുപേര്‍ പിടിയില്‍
17 Nov 2026
BREAKING NEWS
'പേര് സഫ്ന, ജോലി വിദേശത്ത് സിവിൽ എൻജിനീയർ, '; വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈൽ; ; ചികിത്സാ സഹായത്തിനെന്ന പേരിൽ വയനാട് സ്വദേശിയിൽനിന്ന് തട്ടിയത് 15 ലക്ഷം, 45-കാരൻ പിടിയിൽ
17 Nov 2026
BREAKING NEWS
‘മർദ്ദിച്ച് അവശയാക്കി; പിന്നാലെ പിറ്റ്ബുൾ നായയെക്കൊണ്ട് കടിപ്പിച്ചു; മുഖത്തേറ്റ അടിയിൽ മൂക്കിന്റെ എല്ലിന് പൊട്ടൽ; സഹിച്ച് മടുത്തു, സ്ഥിരം മദ്യപാനം, ഉപ​ദ്രവം പതിവ്‘; പരാതി നല്കി ഭാര്യ; ഭർത്താവിനെ അറസ്റ്റ് ചെയ്തു
17 Nov 2026
BREAKING NEWS
‘ഡേർട്ടി ബോംബ്’, രാസായുധം; വാഷിങ്ടണിൽ റേഡിയോ ആക്ടീവ് ബോംബ് ആക്രമണത്തിന് ഇറാൻ നീക്കമിടുന്നതായി റിപ്പോർട്ട്; ലക്ഷ്യം യുഎസ് ഉന്നതർ
17 Nov 2026