BREAKING NEWS

കെപിസിസി പ്രസിഡന്റ് ആകാന്‍ താന്‍ യോഗ്യന്‍, എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനാണ്- കൊടിക്കുന്നിൽ സുരേഷ്

· · 1 min read
Share: Copied!

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റിന്റെ നിയമിക്കുന്നത് സംബന്ധിച്ച ചർച്ചകൾ മുറുകുന്നതിനിടെ അവകാശവാദവുമായി വീണ്ടും കൊടിക്കുന്നിൽ സുരേഷ് എം.പി. കെ.പി.സി.സി പ്രസിഡന്റ് ആകാന്‍ താന്‍ യോഗ്യനാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ ​കൊടിക്കുന്നിൽ, എല്ലാ വിഭാഗങ്ങളില്‍ നിന്നും തനിക്ക് സ്വീകാര്യതയുണ്ടെന്നും കൂട്ടിച്ചേർത്തു. കേരളത്തിലെ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കുന്നത് സാമുദായിക പരിഗണന, സ്വീകാര്യത തുടങ്ങിയവയെല്ലാം പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു.​ പാര്‍ട്ടി മുമ്പ് ഏല്‍പ്പിച്ച ചുമതലകളെല്ലാം ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. പാര്‍ലമെന്റ് അംഗമായി, കേന്ദ്രമന്ത്രിയായി, എഐസിസി സെക്രട്ടറിയായി, നെഹ്‌റു യുവകേന്ദ്ര വൈസ് ചെയര്‍മാനായി, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി സോണിയാഗാന്ധിക്കൊപ്പം 12 വര്‍ഷം പ്രവര്‍ത്തിച്ചു, രാഹുല്‍ഗാന്ധിക്കൊപ്പം ചീഫ് വിപ്പായി പ്രവര്‍ത്തിക്കുന്നു.

ഏതെങ്കിലും തരത്തിലുള്ള പരാതി തന്നേക്കുറിച്ച് എം.പിമാര്‍ക്കോ, നേതാക്കള്‍ക്കോ ഇല്ല. സോണിയക്കും രാഹുലിനും തന്റെ പ്രവര്‍ത്തനത്തില്‍ മതിപ്പാണ് ഉള്ളതെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു. എല്ലാ പരിഗണനകളും നോക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആരെയും മാറ്റി നിര്‍ത്തുന്ന പാര്‍ട്ടിയല്ല. കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ദലിത് വിഭാഗത്തില്‍പ്പെട്ട നേതാവാണ്. അധഃസ്ഥിത ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടു വരുന്നതിന് പദവികള്‍ നല്‍കിയിട്ടുള്ളത് കോണ്‍ഗ്രസാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 90-ാം വാര്‍ഷികം പ്രമാണിച്ച് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെ.പി.സി.സി പ്രസിഡന്റായി ആരു വരുമെന്ന് തനിക്ക് പറയാനാകില്ല. അത് കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടത്. കോണ്‍ഗ്രസ് നേതൃത്വം ഉചിതമായ സമയത്ത് അത് പ്രഖ്യാപിക്കും.’ -കൊടിക്കുന്നിൽ വ്യക്തമാക്കി. കെ.പി.സി.സി അധ്യക്ഷ ചര്‍ച്ചകള്‍ക്കിടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അടുത്തിടെ കൊടിക്കുന്നില്‍ വ്യക്തമാക്കിയിരുന്നു. 10 തവണ മത്സരിച്ചു. ഇനി മത്സരിക്കാന്‍ ഇല്ലെന്ന് എല്ലാവരെയും അറിയിച്ചു. കഴിഞ്ഞ തവണയും മത്സരിക്കുന്നില്ലെന്ന് പറഞ്ഞതാണ്. എം.പിമാരെയും എം.എൽ.എമാരെയും അധ്യക്ഷന്‍ ആക്കരുതെന്ന കീഴ്‌വഴക്കമില്ലെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026