BREAKING NEWS

നിരത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞു!! ബസുകളുടെ മത്സരയോട്ടത്തിനിടെ ഡെലിവറി ബോയിയെ ഇടിച്ചിട്ടു, റോഡിലേക്കു തെറിച്ചുവീണയാളുടെ തലയിൽ കൂടി ബസിന്റെ പിൻചക്രം കയറയിറങ്ങി ദാരുണാന്ത്യം

· · 1 min read
Share: Copied!

കൊച്ചി: ബസുകളുടെ മത്സരയോട്ടത്തിനിടയിൽ പെട്ട് കൊച്ചിയിൽ വീണ്ടും ഒരാളുടെ ജീവൻ പൊലി‍ഞ്ഞു. ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാം (41) ആണ് അപകടത്തിൽ മരിച്ചത്. ഭക്ഷണവുമായി പോവുകയായിരുന്ന അബ്ദുൾ സലാമിനെ പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ ബിസ്മില്ല എന്ന ബസ് ഇടിച്ചിടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിലത്തുവീണ സലാമിന്റെ തലയിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു.

തിങ്കളാഴ്ച രാവിലെ സൗത്ത് കളമശേരിയിലായിരുന്നു സംഭവം. എറണാകുളത്തുനിന്നു കളമശേരി വഴി ആലുവയിലേക്ക് പോകുന്ന ബസാണ് സലാമിനെ ഇടിച്ചു തെറുപ്പിച്ചത്. സലാം ഓടിച്ചിരുന്ന ഇരുചക്ര വാഹനം ബസിൽ തട്ടി വീഴുന്നതും ബസ് തലയിലൂടെ കയറി ഇറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

അതേസമയം പത്തടിപ്പാലം മുതൽ കളമശേരി വരെ രണ്ടു ബസുകൾ മത്സരയോട്ടം നടത്തുകയായിരുന്നെന്നും ഇതിനു പിന്നാലെയാണ് അപകടം നടന്നതെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇത്തരത്തിലുള്ള അപകടങ്ങൾ നഗരത്തിൽ പതിവായതോടെ ഹൈക്കോടതി തന്നെ കഴിഞ്ഞ ദിവസം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇക്കഴിഞ്ഞ മാസമാണ് ഭജന കഴിഞ്ഞുമടങ്ങുകയായിരുന്ന ഗോവിന്ദ് എസ്. ഷേണായി എന്ന പതിനെട്ടുകാരൻ സ്വകാര്യ ബസ് ഇടിച്ചു മരിച്ചത്.

ഫൈനലിൽ തോറ്റതിനു പിന്നാലെ പാക്കിസ്ഥാൻ പിണങ്ങി!! പരാതിക്കെട്ടഴിച്ച് പിസിബി, ഡബ്ല്യുസിഎല്ലിലെ ഇന്ത്യയുടെ പിൻമാറ്റം ക്രിക്കറ്റ് മാന്യതയ്ക്ക് ചേർന്നതല്ല, അധികൃതർ ഇന്ത്യയുടെ പക്ഷം പിടിച്ചു… ഒടുവിൽ അടുത്ത വർഷം മുതൽ ഇത്തരം ടൂർണമെന്റുകളിൽ പങ്കെടുക്കില്ലെന്ന ഭീഷണിയും

BREAKING NEWS
'ആഹാ... ഇനി 17 കാരന്റെ ഫോട്ടോകൂടി മാത്രമേ വെക്കാനുള്ളല്ലോ... മറ്റെല്ലാ വിവരങ്ങളും ഉണ്ടല്ലോ'? പ്രായപൂർത്തിയാകാത്ത കുറ്റാരോപിതന്റെ വിവരങ്ങൾ പങ്കുവെക്കുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട് 101-ാം വകുപ്പ് പ്രകാരം രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകരം- കോ‌ട‌തി!! പേരു വിവരങ്ങളും ഒഴിവാക്കി പുതിയ അപേക്ഷ നൽ...
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026
BREAKING NEWS
മുഖം മറച്ച് ലക്ഷണമൊത്ത ക്രിമിനലുകളെപ്പോലെ യി വന്ന എംഎസ്എഫ്കാരുടെ കൂട്ടത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഉണ്ട്, ഇവര്‍ക്ക് ധൈര്യവും പിന്‍ബലവും എവിടുന്നാണ്, ലീഗിന് തീവ്രവാദ സ്വഭാവം കൈവന്നിരിക്കുന്നു, ശക്തമായ നടപടി വേണം- എം ബി രാജേഷ്
30 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം: ജയബാലകൃഷ്ണന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി; ജഡ്ജി തെളിവ് നശിപ്പിച്ചെന്ന് ആരോപണം, പരാതി നൽകി; നീതിക്കായുള്ള പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്
30 Oct 2026