BREAKING NEWS

എളമക്കരയിൽ പിതാവ് കൊലപ്പെടുത്തിയ ആറുവയസുകാരി ഒരു വർഷമായി ലൈംഗികാതിക്രമത്തിന് ഇര, കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾ മുൻപും പീഡനത്തിന് ഇരയായി… മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത പിതാവും സംശയത്തിന്റെ നിഴലിൽ, ഇയാൾ മദ്യപാനത്തിന് അടിമ… പോക്സോ കേസെടുത്ത് പോലീസ്, മകൾ പീഡിപ്പിക്കപ്പെട്ട കാര്യം അറിയില്ല- അമ്മ

· · 1 min read
Share: Copied!

കൊച്ചി: എളമക്കരയിൽ ആറു വയസുകാരിയെ വിഷം നൽകി കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കിയ സംഭവത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. ആറുവയസുകാരി പെൺകുട്ടി ഒരു വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്നും മരണത്തിന് മണിക്കൂറുകൾക്ക് മുൻപും പീഡനത്തിന് ഇരയായെന്നുമാണ് കണ്ടെത്തൽ. സംഭവത്തിൽ എളമക്കര പേലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു.

അതേസമയം പെൺകുട്ടിയെ ആരാണ് പീഡിപ്പിച്ചതെന്നത് കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. പിതാവും സംശയനിഴലിലാണ്. നിരന്തരം മദ്യപിക്കുന്നയാളാണ് പിതാവ്.കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി.

കഴിഞ്ഞ മാസം 16നാണ് പിതാവിനെയും മകളെയും വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ അന്ന് വീട്ടിലുണ്ടായിരുന്നില്ല. ജോലിക്കു പോയി മടങ്ങിയെത്തിയപ്പോഴായിരുന്നു ഭർത്താവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മകളെ കിടക്കയിൽ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങി നിൽക്കുന്ന രീതിയിലുമായിരുന്നു കണ്ടെത്തിയത്. മകൾക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കിയെന്നായിരുന്നു പോലീസിൻറെ അന്നത്തെ നിഗമനം.

ആദിത്യയുടെ ഇൻസ്റ്റാ അക്കൗണ്ടിൽ ദുരൂഹത, പെൺകുട്ടി ഫോളോ ചെയ്തിരുന്നത് ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള അക്കൗണ്ട്, മരണമറിഞ്ഞതോടെ പലരും പേജ് അൺഫോളോ ചെയ്തു… അടുത്ത കാലത്തായി കൊറിയൻ സംഗീതവും സിനിമയ്ക്കുമായി വളരെയേറെ സമയം ചിലവഴിച്ചിരുന്നതായി സൂചന… ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക്

BREAKING NEWS
സ്വന്തം മരണാനന്തരച്ചടങ്ങുകളുടെ എഐ ചിത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു! പിന്നാലെ ഒരു വർഷത്തെ ഒളിവ് ജീവിതം; കൊലക്കേസ് പ്രതിയുടെ തന്ത്രം പൊളിഞ്ഞു; അറസ്റ്റിൽ
26 Oct 2026
BREAKING NEWS
‘അച്ഛനെ വാഹനമിടിച്ച് കൊന്നവനെ, സ്റ്റേഷൻ ജാമ്യം കൊടുത്തുവിട്ടു; കാരണം അച്ഛൻ വെറും തട്ടുകടക്കാരനും പ്രതി ജ‍ഡ്ജിയുടെ മകനുമാണ്; നിയമം ഇവിടെ രണ്ടു രീതിയിലാണോ‘?; 17-കാരൻ കാറോടച്ചത് 104 കിലോമീറ്റർ വേഗത്തിൽ; ദൃശ്യങ്ങൾ ഫോണിൽ പകർത്തി, വീണ്ടും കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിൻ സർവീസിൽ നിയന്ത്രണം; വന്ദേഭാരത് തൃശ്ശൂർ വരെ, പരശുറാമും നേത്രാവതിയും വൈകും
26 Oct 2026
BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026