BREAKING NEWS

20,000 രൂപയ്ക്ക് ഫ്ലാറ്റ് വാടകക്കെടുത്ത് ലഹരിമരുന്ന് വിൽപ്പന, കഞ്ചാവ് കൃഷിക്കുള്ള എല്ലാ സജ്ജീകരണങ്ങളും തയാർ!! കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട, എംബിഎക്കാരിയടക്കം നാലുപേർ പിടിയിൽ, ശുചിമുറിയിലെറിഞ്ഞ് നശിപ്പിക്കാൻ ശ്രമിച്ച എംഡിഎംഎ പിൽസ് വീണ്ടെടുത്ത് പോലീസ്

· · 1 min read
Share: Copied!

കൊച്ചി: കൊച്ചി എളംകുളത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് വൻ ലഹരി മരുന്ന് വിൽപ്പന നടത്തുന്ന നാലം​ഗ സംഘം പിടിയിൽ. 115 ഗ്രാം എംഡിഎംഎ, 35 ഗ്രാം എംഡിഎംഎയുടെ പിൽസ്, രണ്ട് ഗ്രാം കഞ്ചാവ്, കഞ്ചാവ് കൃഷിചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ എന്നിവയുമായി എംബിഎക്കാരിയടക്കമുള്ളവർ ടിയിലായത്. പോലീസ് അന്വേഷിച്ചെത്തിയതിനെ തുടർന്ന് പ്രതികൾ തൊണ്ടിമുതൽ നശിപ്പിക്കാൻ ശ്രമിക്കുകയും ബല പ്രയോഗം നടത്തുകയും ചെയ്തിരുന്നതായാണ് വിവരം.

മലപ്പുറം കോഴിക്കോട് സ്വദേശികളായ അബു ഷാമിൽ, ഷാമിൽ, ദിയ, ഫിജാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പിടിയിലായ ദിയ എംബിഎ കഴിഞ്ഞ് ജോലി ചെയ്യുകയാണ്‌. മറ്റൊരാൾ അക്കൗണ്ടന്റാണ്. പ്രതികൾ ഇരുപതിനായിരം രൂപയ്ക്ക് ഫ്ലാറ്റ് വാടകക്കെടുത്താണ് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്. വൈറ്റിലയ്ക്കും കടവന്ത്രയ്ക്കും ഇടയിലുള്ള എളംകുളം മെട്രോ സ്റ്റേഷനു സമീപം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നാണ് ലഹരി പിടികൂടിയത്.

പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി പിടികൂടുന്നതിനായി ഫ്ലാറ്റിൽ എത്തിയപ്പോൾ പ്രതികൾ ബലപ്രയോഗത്തിലൂടെ വാതിൽ അടയക്കാൻ ശ്രമിക്കുകയും പോലീസ് ആ നീക്കം തകർക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ഇവർ ലഹരി വസ്തുക്കൾ നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അതേസമയം എംഡിഎംഎയുടെ പിൽസ് അടക്കമുള്ളവ ശുചിമുറിയിൽ എറിഞ്ഞ് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചു. എന്നാൽ പോലീസ് ഇത് പിന്നീടു വീണ്ടെടുക്കുകയായിരുന്നു. ലഹരിവസ്തുക്കൾ കൂടാതെ ഒന്നര ലക്ഷം രൂപയും പോലീസ് ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

ലഹരിക്കെതിരെയുള്ള പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് ഡാൻസാഫ് സംഘം പരിശോധനകൾ ശക്തമാക്കിയിരുന്നു. സംശയമുള്ളവരെ നിരീക്ഷിച്ചതിനു ശേഷമായിരുന്നു പരിശോധനകൾ. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സിനിമ പിആർ മേഖലയിൽ പ്രവർത്തിക്കുന്ന റിൻസി മുംതാസ് അടുത്തിടെ എംഡിഎംഎ കേസിൽ ഫ്ലാറ്റിൽനിന്ന് അറസ്റ്റിലായത്.

ആശ്വാസവിധി, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും ​ഗോത്ര നേതാക്കളുമായി നടത്തിയ ചർച്ചയിൽ വിജയം, ബ്ലഡ് മണിയുടെ കാര്യത്തിൽ തീരുമാനം ഉടൻ?

BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026
BREAKING NEWS
മൂന്നു സംസ്ഥാനങ്ങളിലായി കൊടുത്തിരിക്കുന്നത് ആറു കേസുകൾ, നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത് 10 കോടി രൂപ!! സംഭവം നടന്ന് ആറുവർഷങ്ങൾക്കു ശേഷം എംഎ യൂസഫലിയോട് മാപ്പ് പറഞ്ഞ് ഷാജൻ സ്‌കറിയ!! 'താൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് മനസിലാക്കി പിൻവലിക്കുന്നു...വ്യക്തിപരമായി അധിക്ഷേപിക്കാനോ, അപമാനിക്കാനോ ഉദ്ധ...
31 Oct 2026