BREAKING NEWS

ഡിജെ പാർട്ടിക്കിടെ വാക്കുതർക്കം!! കൈയ്യിൽ കിട്ടിയ ബിയർ ബോട്ടിൽ അടിച്ചുപൊട്ടിച്ച് യുവാവിനെ യുവതി കുത്തിപ്പരുക്കേൽപ്പിച്ചു, ഡിജെ പാർട്ടിയിൽ സിനിമാ താരങ്ങളും പിന്നണി ​ഗായകരും, പാർട്ടി ന‌ടന്നത് കഴിഞ്ഞ വർഷം വെടിവെപ്പ് നടന്ന ബാറിൽ

· · 1 min read
Share: Copied!

കൊച്ചി: ഡിജെ പാർട്ടിക്കിടെ കതൃക്കടവിലെ ബാറിൽ യുവാവിനെ യുവതി ബിയർ ബോട്ടിൽ പൊട്ടിച്ചു കുത്തി പരുക്കേൽപിച്ചു. ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നാണു സംഭവം.ഒരു വർഷം മുൻപു വെടിവയ്പു നടന്ന ‌കതൃക്കടവ് തമ്മനം റോഡിലെ ഇടശേരി മാൻഷൻ ഹോട്ടലിന്റെ മില്ലേനിയൽ ബാറിലാണ് സംഭവം. ശനിയാഴ്ച രാത്രി പത്തരയോടെ ബാറിന്റെ കൗണ്ടറിലുണ്ടായ വാക്ക് തർക്കം പിന്നീടി സംഘർഷത്തിലേക്കു നീങ്ങുകയായിരുന്നു.

പാർട്ടിക്കിടെ യുവാവുമായി തർക്കിച്ച യുവതി ബിയർ കുപ്പി പൊട്ടിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. സംഭവത്തിൽ ഉദയംപേരൂർ സ്വദേശിനിയായ ഇരുപത്തിയൊൻപതുകാരിയെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.
അതേസമയം ബാർ ഹോട്ടലിൽ സംഘർഷമുണ്ടായ വിവരമറിഞ്ഞു നാട്ടുകാർ തടിച്ചുകൂടി. സംഭവം നടക്കുമ്പോൾ ചില സിനിമാ താരങ്ങളും പിന്നണി ഗായകരും ഉൾപ്പെടെ ഇവിടെ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

നോർത്ത് സ്റ്റേഷനിൽനിന്നും കൺട്രോൾ റൂമിൽനിന്നും വൻ പോലീസ് സംഘം സ്ഥലത്തെത്തിയാണു തടിച്ചുകൂടിയവരെ നീക്കിയത്. അതേസമയം 2024 ഫെബ്രുവരി 11നാണ് ഇതേ ബാറിന്റെ മുന്നിൽ വെടിവയ്പുണ്ടായത്. ഇടപ്പള്ളിയിലെ മറ്റൊരു ബാറിലിരുന്നു മദ്യപിച്ച സംഘം ബാർ പൂട്ടിയപ്പോൾ അവിടെ നിന്നിറങ്ങി ഇടശേരി ബാറിലെത്തി മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടർന്നു പ്രതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതു ചോദ്യം ചെയ്ത മാനേജറിനെ പ്രതികൾ മർദിച്ച് അവശനാക്കി. ഓടിവന്ന മറ്റ് ജീവനക്കാർ ആക്രമണം ചെറുത്തതോടെ യുവാക്കളിൽ ഒരാൾ തോക്കെടുത്തു വെടിവച്ചശേഷം സംഘം കടന്നുകളയുകയായിരുന്നു. ഈ സംഭവത്തെ തുടർന്നു നഗരത്തിലെ ബാർ ഹോട്ടലുകൾ രാത്രി 11 ന് തന്നെ പ്രവർത്തനം അവസാനിപ്പിക്കാനായി കർശന നിർദേശമുണ്ടായിരുന്നു.

ആദ്യം കണ്ണിൽ മുളകുപൊടി വിതറി, മർദ്ദിച്ച് താഴെ വീഴ്ത്തിയ ശേഷം കഴുത്തിൽ കാൽ അമർത്തി മരണം ഉറപ്പാക്കി, മൃതദേഹം ചാക്കിൽ കെട്ടി 30 അടി താഴ്ചയുള്ള കിണറ്റിൽ തള്ളി, കാമുകനൊപ്പം ജീവിക്കാൻ യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026