BREAKING NEWS

“ഭീകരർ മദ്രസാ വിദ്യാഭ്യാസത്തിന്റെ ഉൽപന്നങ്ങള്‍,” അവിടെ പഠിക്കുന്നവരുടെയെല്ലാം ചിന്താഗതി തീവ്രവാദികളുടേത്, വിവാദപരാമര്‍ശവുമായി യു പി ഉപമുഖ്യമന്ത്രി, ഹിന്ദുക്കളെക്കുറിച്ചും മുസ്ലീങ്ങളെക്കുറിച്ചും സംസാരിക്കുന്നത് നിർത്തിയാൽ ബിജെപി നാല് സീറ്റുകൾ പോലും ജയിക്കില്ലെന്ന് ബ്രിജേഷ് യാദവ്

· · 1 min read
Share: Copied!

ലഖ്നൗ: മദ്റസ വിദ്യാഭ്യാസത്തിനെതിരെ വിവാദ പരാമർശവുമായി ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. മദ്റസ വിദ്യാഭ്യാസം നേടുന്നവരുടെ മാനസികാവസ്ഥ ഭീകരവാദിയുടേതിന് സമാനമായി മാറുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മദ്റസ വിദ്യാഭ്യാസം നേടുന്നവർ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കുകയോ ‘വന്ദേമാതരം’ ആലപിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച വിധാൻ ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ‘ഇത് ആദ്യത്തെ സംഭവമാണോ? ഇതാണ് യാഥാർഥ്യം, ഇതാണ് സത്യം. മദ്രസാ വിദ്യാഭ്യാസമാണ് ഇതിന് ഉത്തരവാദി. ഇന്ത്യക്കുള്ളിലോ, ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലോ നടക്കുന്ന ആക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ഭീകരർ മദ്രസാ വിദ്യാഭ്യാസത്തിന്‍റെ ഉൽപന്നങ്ങളാണ്’ -കേശവ് മാധ്യമങ്ങളോട് പറഞ്ഞു. താൻ ഇത് മുമ്പും പറഞ്ഞിട്ടുണ്ട്, വീണ്ടും ആവർത്തിക്കുന്നു. മദ്രസാ വിദ്യാഭ്യാസം നേടുന്ന ആരും തന്നെ ഭാരത് മാതാ കീ ജയ് എന്ന് പറയുന്നില്ല, വന്ദേമാതരം പാടുന്നില്ല, അവരുടെ ചിന്താഗതി ഒരു ഭീകരന്റേതിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നത് ബി.ജെ.പിയാണെന്നും അവരുടെ ഓഫിസുകളിൽ നിന്നാണ് അവരെ കണ്ടെത്തുന്നതെന്നും സമാജ്‍വാദി പാർട്ടി നേതാവ് ശിവപാൽ യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ബി.ജെ.പി വർഗീയ പ്രസംഗങ്ങൾ നടത്തുകയാണെന്ന് എസ്.പി എം.എൽ.എ ബ്രിജേഷ് യാദവ് ആരോപിച്ചു. അവർ ഹിന്ദുക്കളെക്കുറിച്ചും മുസ്ലീങ്ങളെക്കുറിച്ചും സംസാരിക്കുന്നത് നിർത്തിയാൽ നാല് സീറ്റുകൾ പോലും ജയിക്കില്ല. മതം പ്രചരിപ്പിക്കുക, വർഗീയത പറഞ്ഞ് ജനങ്ങളെ മയക്കുക, ജനങ്ങളോട് കള്ളം പറയുക, രാജ്യത്തെ കൊള്ളയടിക്കുക എന്നിവയാണ് അവരുടെ അജണ്ടയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ധ്രുവീകരിക്കാനാണ് ബി.ജെ.പി ലക്ഷ്യമെന്ന് മറ്റൊരു എസ്.പി എം.എൽ.എയായ മുഹമ്മദ് ഹസൻ റൂമിയും ആരോപിച്ചു.

നേരത്തെയും മുസ്ലീം വിരുദ്ധ പരാമർശങ്ങൾ നടത്തി കേശവ് പ്രസാദ് മൗര്യ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 2021ൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്നവരെ തൊപ്പി ധരിച്ച ഗുണ്ടകൾ എന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. മുസ്ലീങ്ങളെ പരോക്ഷമായി ലക്ഷ്യമിട്ടായിരുന്നു ഈ പ്രസ്താവന. അയോധ്യക്കും കാശിക്കും ശേഷം മഥുരക്കായുള്ള തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ട്വീറ്റ് ചെയ്തുകൊണ്ട് അദ്ദേഹം മറ്റൊരു വിവാദത്തിനും തിരികൊളുത്തി. കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് തർക്കത്തെ സൂചിപ്പിക്കുന്നതായിരുന്നു ഈ പരാമർശം.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026