BREAKING NEWS

ആരോഗ്യമന്ത്രി പറഞ്ഞതുപോലെ പ്രവർത്തിച്ചു, ആശമാരുടെ വിരമിക്കൽ പ്രായം 62 ആക്കിയ ഉത്തരവ് പിൻവലിക്കുമെന്ന് പറഞ്ഞു, പിൻവലിച്ചു!! ആശമാരുടെ പ്രശ്നം പഠിക്കാൻ കമ്മിറ്റിയുമില്ല

· · 1 min read
Share: Copied!

തിരുവനന്തപുരം: ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 ആക്കിയത് മരവിപ്പിച്ച് സർക്കാർ. വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിച്ച ശേഷം പ്രായം നിശ്ചയിക്കണമെന്നായിരുന്നു സമരം ചെയ്യുന്ന ആശമാരുടെ ആവശ്യം. എന്നാൽ വിരമിക്കൽ പ്രായം 62 ആക്കിയ ഉത്തരവ് പിൻവലിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തേ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

മാർച്ച് 19ന് ആശാ പ്രവർത്തകരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ആശാ പ്രവർത്തകരുടെ സേവന കാലാവധി അവസാനിപ്പിക്കുന്നതിനു നിഷ്‌കർഷിച്ചിരിക്കുന്ന ‘62 വയസ് പൂർത്തിയാകുമ്പോൾ’ എന്ന നിബന്ധന മരവിപ്പിക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.

അതേസമയം വേതന വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌ സെക്രട്ടേറിയേറ്റിനു മുന്നിൽ ആശാ വർക്കർമാർ നടത്തിവരുന്ന രാപ്പകൽ സമരം 69 -ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് പുതിയ തീരുമാനം. ഓണറേറിയും വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യം ഇതുവരെയും സർക്കാർ‍ അംഗീകരിച്ചിട്ടുമില്ല. മാത്രമല്ല പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കാനുള്ള തീരുമാനവും നടപ്പായിട്ടില്ല.

രാസലഹരി ഉപയോ​ഗിക്കാറില്ല!! പോലീസിന്റെ ചോദ്യങ്ങൾക്കു മുന്നിൽ അടിപതറി, ഇടനിലക്കാരൻ സജീറിനെ അറിയാമെന്ന് ഷൈൻ ടോം ചാക്കോ, ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കും കേസ്, ഫോണിൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ പോലീസിന്- നടൻ അറസ്റ്റിൽ

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026