BREAKING NEWS

“ഒരു രാഷ്ട്രീയ നേതാവ് ഒരു പോഡ്കാസ്റ്റിൽ ഇരുന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്, കേരളത്തിൽ ശിശുമരണനിരക്ക് വളരെ കുറവാണെന്ന്… വസ്തുത എന്താ? യൂത്ത് അല്ലേ കുട്ടികളെ ഉണ്ടാക്കുന്നത്, ഈ യൂത്ത് ഇവിടുന്ന് മൈഗ്രേറ്റ് ചെയ്യുകയാണെങ്കിൽ ശിശുമരണനിരക്ക് സ്വാഭാവികമായും കുറയില്ലേ?”… ശിശുമരണ നിരക്കിൽ കാരണം കണ്ടെത്തി രാജീവ് ചന്ദ്രശേഖർ

· · 1 min read
Share: Copied!

തിരുവനന്തപുരം: യുവജനങ്ങൾ വൻതോതിൽ നമ്മുടെ നാട്ടിൽ നിന്ന് വിദേശത്തേക്ക് പോകുന്നത് കൊണ്ടാണ് കേരളത്തിൽ ശിശുമരണ നിരക്ക് കുറയുന്നതെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. കഴിഞ്ഞ ഫെബ്രുവരി 24ന് മനോരമ ഇയർബുക്ക് സംഘടിപ്പിച്ച കേരള ഡവലപ്‌മെന്റ് സമ്മിറ്റ് 2026ലാണ് രാജീവ് ചന്ദ്രശേഖറിന്റെ വിവാദ കണ്ടെത്തൽ. പരിപാടിയുടെ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചർച്ച ആരംഭിച്ചു. ഈ പ്രസ്താവനയെ എതിർത്തും അനുകൂലിച്ചും നിരവധിപ്പേരാണ് രം​ഗത്തെത്തിയത്.

രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ ഇങ്ങനെ-

‘ഒരു രാഷ്ട്രീയ നേതാവ് ഒരു പോഡ്കാസ്റ്റിൽ ഇരുന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്. കേരളത്തിൽ ശിശുമരണനിരക്ക് വളരെ കുറവാണെന്ന്. പക്ഷെ അതിന്റെ വസ്തുത നമ്മൾ മനസിലാക്കിയിട്ടുണ്ടോ?. ഏറ്റവും കൂടുതൽ യൂത്ത് മൈഗ്രേഷൻ കേരളത്തിലാണ്. യൂത്ത് അല്ലേ കുട്ടികളെ ഉണ്ടാക്കുന്നത്. യൂത്ത് ഇവിടുന്ന് മൈഗ്രേറ്റ് ചെയ്യുകയാണെങ്കിൽ ശിശുമരണനിരക്ക് സ്വാഭാവികമായും കുറയില്ലേ?’

 

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026