BREAKING NEWS

കാട്ടുപന്നികളെ നിയന്ത്രിക്കാൻ ജൂൺ 15-ന് സ്‌പെഷ്യൽ ഡ്രൈവ്, സോളാർ വേലി നിലവിലുള്ള 2000കി.മീ. നിന്ന് 100 ദിവസംകൊണ്ട് 2500 കി.മീറ്ററാക്കി വർധിപ്പിക്കും, സോളാർ ഫെൻസിങ്ങിന്റെ വോൾട്ടേജ് വീക്ഷിക്കാൻ സെൻട്രലൈസ്ഡ് പ്ലാറ്റ്‌ഫോം, വന്യജീവി ആക്രമണത്തിൽ ആളുകൾ മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കും- ഷിബു ബേബി ജോൺ

· · 1 min read
Share: Copied!

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ആളുകൾ മരിച്ചാൽ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. അവർക്കുള്ള നഷ്ടപരിഹാരം വേഗത്തിൽ നൽകാനുള്ള നടപടികൾ സ്വീകരിക്കും. അതുപോലെ കാട്ടുപന്നികളെ നിയന്ത്രിക്കാൻ ജൂൺ 15-ന് സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

‘നിലവിൽ 2000-ൽപരം കിലോമീറ്ററാണ് സോളാർ വേലി സ്ഥാപിച്ചിട്ടുള്ളത്. 100 ദിവസംകൊണ്ട് അത് 2500 കിലോമീറ്ററാക്കി വർധിപ്പിക്കും. തുടർന്ന് ഈ വർഷംതന്നെ അത് 3000 ആക്കി വർധിപ്പിക്കും. സോളാർ ഫെൻസിങ്ങിന്റെ വോൾട്ടേജ് അടക്കമുള്ള വിഷയങ്ങൾ വീക്ഷിക്കാനുള്ള ഒരു സെൻട്രലൈസ്ഡ് പ്ലാറ്റ്‌ഫോം രൂപീകരിക്കും. ജനങ്ങൾക്കും കയറി നോക്കാവുന്ന സംവിധാനമായിരിക്കും അത്.’ മന്ത്രി പറഞ്ഞു.

വയനാട്ടിൽ, ഒരു കടുവയ്ക്ക് 20 സ്‌ക്വയർ കിലോമീറ്റർ ടെറിട്ടറി വേണ്ട സ്ഥാനത്ത്, നാല് സ്‌ക്വയർ കിലോമീറ്റർ ടെറിട്ടറി മാത്രമാണ് ഇപ്പോഴുള്ളത്. ഇതാണ് അവിടെ കടുവ ശല്യം ഇത്രത്തോളം കൂടാൻ കാരണമെന്നും മന്ത്രി പറഞ്ഞു. അതുപോലെ വനത്തിനകത്തോ, പുറത്തോ വെച്ച് വന്യമൃഗത്തിന്റെ ആക്രമണത്തിൽ ഒരു വ്യക്തി മരിച്ചാൽ അതിന്റെ ധാർമികമായ ഉത്തരവാദിത്വം വനംവകുപ്പിനായിരിക്കും.’- മന്ത്രി കൂട്ടിച്ചേർത്തു.

കാലവർഷം കലിതുള്ളിത്തുട‌ങ്ങി!! മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, അഞ്ച് ജില്ലകൾക്ക് റെഡ് അലർട്ട്, റസിഡൻഷ്യൽ സ്കൂളുകൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷ, ഇന്റർവ്യൂകൾക്കും അവധി ബാധകമല്ല

BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026
BREAKING NEWS
കിട്ടിയതൊന്നും തിരിച്ചുകൊടുക്കാതെ വീട്ടിൽ പോയ ചരിത്രം ഞങ്ങളുടെ പിള്ളേർക്കില്ലാ യൂസഫേ... കാർന്നോമ്മാര് അങ്ങനെ പഠിപ്പിച്ച് വിട്ടിട്ടില്ല!! അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിലെ ഇന്ത്യൻ താരങ്ങളുടെ ആഘോഷം...മാതാപിതാക്കൾ കുട്ടിക്കാലത്ത് പകർന്നുനൽകിയ മൂല്യങ്ങളും ധാർമികതയുമാണ് കളിക്കളത്തിൽ പ്രതിനിധീകരിക്കുന്നത്- ...
15 Nov 2026