BREAKING NEWS

ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ; ‘അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്’

· · 1 min read
Share: Copied!

തിരുവനന്തപുരം: ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ആർഎസ്എസ് തിരുവനന്തപുരം മണിവിളയിൽ സംഘടിപ്പിച്ച ‘സങ്കൽപ് 2026 യുവസംഗമം’ പരിപാടിയിലാണ് മോഹനൻ കുന്നുമ്മൽ പങ്കെടുത്തത്. പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

വന്ദേമാതരം ആലപിക്കുന്നതിനെ എതിർക്കുന്നവർക്കെതിരെ രൂക്ഷ വിമർശനമാണ് മോഹനൻ കുന്നുമ്മൽ വേദിയിൽ നടത്തിയത്. ‘അമ്മയാരെന്ന് അറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നത്. അമ്മ എന്താണെന്ന് അറിയുന്ന ആളുകൾ വന്ദേമാതരം എന്ന് എപ്പോഴും പറയും’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

പരിപാടിയുടെ ഉദ്ഘാടനത്തിന് പിന്നാലെ വേദിയിലെ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ അദ്ദേഹം ദീപം തെളിയിക്കുകയും ചെയ്തു. ഭാരതീയരെ സംബന്ധിച്ചിടത്തോളം ഭാരതം അമ്മയാണെന്നും അതുകൊണ്ടാണ് ഭാരതാംബ എന്ന് വിളിക്കുന്നതെന്നും വന്ദേമാതരം ചൊല്ലുന്നതെന്നും മോഹനൻ കുന്നുമ്മൽ പറഞ്ഞു.

‘ആളുകൾ മാറിക്കൊണ്ടിരിക്കുകയാണ്. ആ മാറ്റം നമ്മുടെ നാട്ടിലും ഉണ്ടാകും’ എന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഇന്ത്യ വികസിത രാജ്യമാകാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. വിവിധ കലാപരിപാടികൾക്കും പരിപാടിയിൽ വേദിയൊരുങ്ങി. 150 വിദ്യാർഥികളെ അണിനിരത്തി വന്ദേമാതരം ആലപിക്കുകയും ചെയ്തു.

കേരള സർവകലാശാല വൈസ് ചാൻസലർ എന്ന നിലയിൽ മോഹനൻ കുന്നുമ്മൽ ആർഎസ്എസ് വേദിയിലെത്തുന്നത് നേരത്തെയും വിവാദമായിരുന്നു. ഇത്തവണയും അദ്ദേഹത്തിന്റെ പങ്കാളിത്തവും വേദിയിലെ പരാമർശങ്ങളും രാഷ്ട്രീയ, അക്കാദമിക് രംഗങ്ങളിൽ ചർച്ചയായേക്കും.

75 മിനിറ്റ് പ്രസംഗം; ‘മേരേ പ്യാരേ ദേശ്‌വാസിയോം’ ഏകദേശം 40 തവണ; മോദിയുടെ 13-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിലെ വാക്കുകളുടെ കണക്കിലും കൗതുകം

BREAKING NEWS
കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് കൺട്രോൾ റൂമിലേക്ക് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പോലീസ് കസ്റ്റഡിയിൽ
25 Oct 2026
BREAKING NEWS
"നിങ്ങള്‍ എന്നെ ചോദ്യം ചെയ്യാന്‍ നില്‍ക്കണ്ട, അതിനൊന്നും നിങ്ങള്‍ ആയിട്ടില്ല", ജഡ്ജി തട്ടിക്കയറി, മാമന്‍ ഓടിച്ചിരുന്ന വണ്ടി കിടക്കുന്ന കിടപ്പ് കാണണം, കാര്‍ നൂറിലെങ്കിലും ഓടിച്ചുകാണും, പ്രതികരണവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍, 17കാരന്‍ മദ്യപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
25 Oct 2026
BREAKING NEWS
സൂപ്പർ എൽ നിനോ ഭീഷണി; മത്തി, അയല, നെത്തോലി തുടങ്ങിയ ചെറുമീനുകൾ കടലിൽനിന്ന് അപ്രത്യക്ഷമായേക്കും; മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി
25 Oct 2026
BREAKING NEWS
വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതല്‍ താര്‍ കാറും ബൈക്കും ആവശ്യപ്പെട്ട് മര്‍ദനം, നിരന്തരം വഴക്ക്, തര്‍ക്കം മൂത്തതോടെ യുവതിയെ റോഡിലൂടെ വലിച്ചിഴച്ച് മുടിയില്‍ കുത്തിപ്പിടിച്ച് ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്
25 Oct 2026