BREAKING NEWS

വേടൻ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരൻ… വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്ന് എംവി ​ഗോവിന്ദൻ

· · 1 min read
Share: Copied!

കൊച്ചി: വേടൻ കേരളത്തിൽ ഉയർന്നു വരുന്ന ഏറ്റവും പ്രധാനപ്പെട്ട കലാകാരൻ. വേട്ടയാടാനുള്ള ഒരു ശ്രമവും കേരള സമൂഹം അംഗീകരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വേടൻ്റെ കാര്യത്തിൽ നേരത്തെ തന്നെ നിലപാട് പറഞ്ഞതാണെന്നും എംവി ​ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

സ്വന്തമായി എഴുതി കംപോസ് ചെയ്യുന്ന വേടൻ യുവാക്കൾക്കിടയിൽ അം​ഗീകാരം നേടിയ കലാകാരനാണ്. ഇടതുപക്ഷ ആഭിമുഖ്യമുള്ള ചെറുപ്പക്കാരനാണ് വേടൻ. ദലിത് വിഭാ​ഗത്തിൻ്റേയും അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റേയും താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചെറുപ്പക്കാരനാണ്.

വേടൻ്റെ പ്രത്യേകതയെ കൃത്യമായി മനസ്സിലാക്കണം. എന്നാൽ വേടൻ തെറ്റായ പ്രവണത സ്വീകരിച്ചിട്ടുണ്ടെന്ന് വേടൻ തന്നെ സമ്മതിച്ചിട്ടുണ്ട്. അത് തിരുത്തുകയാണെന്നും പറ‍ഞ്ഞിട്ടുണ്ട്. തിരുത്താനുള്ള ഒരു ഇടപെടലെന്ന രീതിയിൽ സർക്കാരിൻ്റെ നീക്കത്തെ കണ്ടാൽ മതി. അതിനപ്പുറത്തേക്ക് വേട്ടയാടാനുള്ള ശ്രമം കേരളീയ സമൂഹം അം​ഗീകരിക്കില്ല. വേടന് കേരളത്തിൻ്റെ പരിരക്ഷയുണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026