BREAKING NEWS

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്, ഹൈസ്കൂൾ ക്ലാസ് സമയം ഇനി മുതൽ രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ!! സമയക്രമം അരമണിക്കൂർ കൂട്ടി ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്, എതിർപ്പുമായി സിപിഐ അധ്യാപക സംഘടനയടക്കം രം​ഗത്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളുടെ സമയക്രമം അരമണിക്കൂർ കൂട്ടി ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹൈസ്കൂൾ ക്ലാസുകൾ ഇനി മുതൽ രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും. രാവിലെയും ഉച്ചയ്ക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്. അതേസമയം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും. പക്ഷെ ഹൈസ്കൂളിൽ 6 ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും.

25 ശനിയാഴ്ചകൾ ഉൾപ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടർ. കഴിഞ്ഞ വർഷത്തേക്കാൾ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറിൽ പ്രവർത്തി ദിനം. പുതിയ അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ കടുത്ത പ്രതിഷേധമാണ് ഉയർത്തിയിരുന്നത്. കെഎസ്ടിഎ ഉൾപ്പടെയുള്ള ഭരണാനുകൂല സംഘടനകൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തി. വിദ്യാഭ്യാസ നിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടറെന്നാണ് അധ്യാപക സംഘടനകളുടെ പരാതി. മാത്രമല്ല പുതിയ വിദ്യാഭ്യാസ കലണ്ടർ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സിപിഐ അധ്യാപക സംഘടന എകെഎസ് ടിയു എതിർപ്പ് പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്.

‘ചിത്രത്തിലേക്കെത്തിയത് കഥ കേട്ട് അമ്മ ഓക്കെ പറഞ്ഞതുകൊണ്ട്’!! മനോജ് കെ ജയന്റേയും ഉർവശിയുടേയും മകൾ തേജാ ലക്ഷ്മി ഇനി നായിക, ‘സുന്ദരിയായവൾ സ്റ്റെല്ല’ ടൈറ്റിൽ പ്രഖ്യാപിച്ചു

BREAKING NEWS
ഇനിയും ഇമ്മാതിരി രൂപമാറ്റം വരുത്തി ഹാജരായാൽ കർശന നടപടികൾ നേരിടേണ്ടി വരും- പ്രതികൾക്ക് കോടതിയുടെ കർശന താക്കീത്!! സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ അഭിമന്യൂ കൊലക്കേസ് പ്രതികൾ കോടതിയിലെത്തിയത് ഒരേപോലെ പോലെ മുടിവെട്ടി, ഒരേ വസ്ത്രങ്ങൾ ധരിച്ച്, മുഖവും തലയും മറച്ച്... മൂന്നുപേരെ തിരിച്ചറിയാനാകാതെ സാക്ഷി- മാ...
15 Oct 2026
BREAKING NEWS
ഞങ്ങൾ‍ക്ക് 21 വയസായി, മദ്യം വേണം... സ്കൂൾ യൂണിഫോമിൽ ബിവറേജസ് ഔട്ട്‌ലെറ്റിൽ വിദ്യാർഥികൾ!! തരില്ലെന്നു പറഞ്ഞതോടെ അടുത്ത വരവ് യൂണിഫോം മാറ്റി, പ്രായം തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടുന്നതോടെ പ്രതിഷേധം- നെടുമ്പാശേരി അപകടത്തോടെ പരിശോധന കർശമാക്കി- ജീവനക്കാർ
15 Oct 2026
BREAKING NEWS
ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് മുന്നോടിയായി ജിയോയുടെ അടുത്ത വളർച്ചാ പദ്ധതി!! മൊബിലിറ്റി, ഹോം, എന്റർപ്രൈസ്–അന്താരാഷ്ട്ര ബിസിനസ്... വളർച്ചയുടെ മൂന്ന് പ്രധാന എൻജിനുകൾ- ആകാശ് അംബാനി
15 Oct 2026
BREAKING NEWS
തന്റെ വീടിനു മുന്നിൽ അന്നദാനം നടത്താനുള്ള മേശകൾ സ്ഥാപിക്കരുതെന്ന് മുസ്ലിം യുവതി, എല്ലാ ദിവസവും ഇതേ സ്ഥലത്ത് അന്നപ്രസാദം വിതരണം ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരമൊരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും മറുവിഭാ​ഗം, തർക്കത്തിനിടെ ദുർ​ഗാദേവി പ്രസാദത്തിലേക്ക് മീൻ കഴുകിയ വെള്ളവും അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞു- അറസ...
15 Oct 2026