BREAKING NEWS

പാമ്പാടി അപകടം: റോഡിൽ നിന്നു സംസാരിച്ച ആ രണ്ടുപേരെ തേടി പോലീസ് ; ബസ് അമിതവേഗത്തിലെന്ന് കണ്ടെത്തൽ; ഡ്രൈവർക്കെതിരെ നരഹത്യാക്കുറ്റം; സിസിടിവി ദൃശ്യങ്ങൾ നിർണായകം

· · 1 min read
Share: Copied!

പാമ്പാടി∙ പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. അതേസമയം, റോഡിൽ അപകടകരമായ രീതിയിൽ സംസാരിച്ചുനിന്ന രണ്ടു പേർക്കെതിരെയും അന്വേഷണം ആരംഭിച്ചു. ഇവർ റോഡിലേക്കു കയറിനിന്നു സംസാരിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പൊലീസും മോട്ടർ വാഹന വകുപ്പും രണ്ട് ദിവസമായി അപകടത്തെ കുറിച്ച് അന്വേഷിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ചയാണ് വാഹനാപകടത്തിൽ പാമ്പാടി ബ്ലോസംവാലി ചൈൽഡ് ഡവലപ്മെന്റ് സെന്റർ ഡയറക്ടറും കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് പള്ളി വികാരിയുമായ ഫാ. കുര്യാക്കോസ് കടവുംഭാഗം – അനിത കുര്യൻ ദമ്പതികളുടെ മകൾ കൃപ മെറിൻ കുര്യാക്കോസ് (24), മീനടം വട്ടക്കാവുങ്കൽ വി.വി.തോമസ് (കൊച്ചുമോൻ) – മേരി തോമസ് (പൊന്നമ്മ) ദമ്പതികളുടെ മകൾ ആഷ്‌ലി ആൻ തോമസ് (മാളു–25) എന്നിവർ മരിച്ചത്.

ദേശീയപാത 183 ൽ കോത്തല 13–ാം മൈലിൽ ബുധൻ രാവിലെ 8.45 നായിരുന്നു അപകടം. കൃപയും ആഷ്‌ലിയും കാനത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കു സ്കൂട്ടറിൽ പോകുന്നതിനിടെയാണ് അപകടം. മുന്നിൽ പോയിരുന്ന കാർ, റോഡിൽനിന്നവരെ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടു. പിന്നാലെ എത്തിയ സ്കൂട്ടറും ബ്രേക്കിട്ടെങ്കിലും മറി‍ഞ്ഞു വീണു. ഈ സമയം കട്ടപ്പനയിൽനിന്നു കോട്ടയത്തേക്കു വന്ന ബസിന് അടിയിലേക്കു സ്കൂട്ടർ മറിഞ്ഞാണ് വിദ്യാർഥിനികൾ അപകടത്തിൽപെട്ടത്.

സിസിടിവി പരിശോധിച്ചപ്പോൾ സ്വകാര്യ ബസ് അമിത വേഗത്തിലാണു സഞ്ചരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സമയം മറ്റൊരു ബസും ഇതേ റൂട്ടിൽ വന്നിരുന്നു. ബസുകൾ തമ്മിൽ മത്സരയോട്ടം നടന്നോ എന്നും അന്വേഷിക്കുന്നുണ്ട്. നിലവിൽ മനപൂർവമല്ലാത്ത നരഹത്യാകുറ്റമാണ് ബസ് ഡ്രൈവർക്ക് എതിരെ എടുത്തിട്ടുള്ളത്. അതേസമയം, റോഡിൽ സംസാരിച്ചു നിൽക്കുന്നവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേസിൽ പ്രതി ചേർക്കണമോ എന്നതിൽ തീരുമാനമായിട്ടില്ല.

BREAKING NEWS
​ഗർഭിണിയായ 16കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ആശുപത്രിയിലെത്തിയത് നവജാതശിശുവുമായി, കുഞ്ഞ് മരിച്ചു; പ്രായപൂർത്തിയാകാത്ത പെൺകുട്ടി എങ്ങനെ ഗർഭിണിയായെന്നതടക്കം വിശദ അന്വേഷണം
23 Oct 2026
BREAKING NEWS
പൊലീസുകാരനെ കയ്യേറ്റം ചെയ്തു, നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
23 Oct 2026
BREAKING NEWS
140–150 കി.മീ വേഗത്തിൽ മിനി കൂപ്പർ! വെറും 11 സെക്കൻഡിനുള്ളിൽ അരക്കിലോമീറ്റർ ദൂരം പിന്നിട്ടു!! നെടുമ്പാശ്ശേരി അപകടത്തിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ സുഹൃത്തിന്റെ ഫോണിൽനിന്ന് കണ്ടെത്തി
23 Oct 2026
BREAKING NEWS
’റെയ്ഹാന് കേരളത്തിലേക്ക് സ്വാ​ഗതം; ഫോട്ടോ പ്രദർശനം ഇവിടെ നടത്താം’: വി.ഡി സതീശൻ; പ്രിയങ്ക ഗാന്ധിയുടെ മകൻ ഡൽഹിയിൽ നടത്തിയ ‘നോ ഐഡിയ ഈസ് ഫൈനൽ’ പ്രദർശനത്തിൽ നിന്നും ചിത്രങ്ങൾ നീക്കിയ സംഭവത്തിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ക്ഷണം
23 Oct 2026