BREAKING NEWS

മാലിന്യം തള്ളുന്നവര്‍ക്ക് 50,000 പിഴ , വിവരം നല്കുന്നവർക്ക് പ്രതിഫലം 12,500, മാലിന്യ നിക്ഷേപം തടയാന്‍ നടപടികൾ ശക്തമാക്കി തദ്ദേശ സ്വയം ഭരണ വകുപ്പ്

· · 1 min read
Share: Copied!

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയാന്‍ നടപടികള്‍ ശക്തമാക്കാനൊരുങ്ങി കേരളം. മാലിന്യം തള്ളുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലത്തുക വര്‍ധിപ്പിച്ച് പ്രതിരോധത്തിലെ ജന പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായി വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം പിഴയുടെ 25 ശതമാനമായി വർദ്ധിപ്പിക്കാനാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നീക്കം. മാലിന്യം തള്ളുന്നവര്‍ക്കുള്ള പിഴ 50,000 ആയി ഉയര്‍ത്തുകയും വിവരം നല്‍കുന്ന വ്യക്തിക്ക് പാരിതോഷികമായി 12,500 രൂപ നല്‍കുകയും ചെയ്യുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു .കൊച്ചി കായലില്‍ വീട്ടില്‍ നിന്നുള്ള മാലിന്യം നിക്ഷേപിച്ച സംഭവത്തില്‍ ഗായകന്‍ എം ജി ശ്രീകുമാറിന് നേരത്തെ 25000 രൂപ പിഴയിട്ടിരുന്നു. മാലിന്യം തള്ളുന്ന വീഡിയോ പകര്‍ത്തി പങ്കുവച്ച യുവാവിന് പാരിതോഷികമായി 2500 രൂപയും നല്‍കി. ഈ സംഭവം വ്യാപകമായി ചര്‍ച്ചയായ പശ്ചാത്തലത്തില്‍ കൂടിയാണ് മാലിന്യ പ്രതിരോധത്തില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ തുടങ്ങിയത്.

‘മാലിന്യ മുക്ത നവ കേരളം’ ക്യാംപയിനിന്റെ ഭാഗമായി 2026 മാര്‍ച്ച് 30-നകം സംസ്ഥാനത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍ കര്‍ശനമാക്കുന്നത്. ഇതിനായി കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ഓര്‍ഡിനന്‍സും 2023-ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ഓര്‍ഡിനന്‍സും ഭേദഗതി ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പിഴ തുക പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ഭേദഗതി പ്രകാരം, പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ മാലിന്യം നിക്ഷേപിച്ചാല്‍ 5,000 രൂപ വരെ പിഴ ചുമത്താം, മാലിന്യ സംസ്‌കരണ നിയമങ്ങള്‍ ലംഘിച്ചാല്‍ പരമാവധി 50,000 രൂപ പിഴയും ഒരു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.

മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി തദ്ദേശ വകുപ്പ് അവതരിപ്പിച്ച 9446700800 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കുള്ള പ്രതികരണങ്ങളും മികച്ചതാണെന്നും മന്ത്രി അറയിച്ചു. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ ഏകദേശം 6,458 പരാതികള്‍ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏകദേശം 33,875 രൂപ പാരിതോഷികമായി നല്‍കി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ (1,088) ലഭിച്ചത്. എറണാകുളം (1,025), മലപ്പുറം (605), കൊല്ലം (588), കോഴിക്കോട് (579) എന്നീ ജില്ലകളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന വ്യക്തികള്‍ക്ക് ഇതിന്റെ ഫോട്ടോ, വീഡിയോയും കുറ്റകൃത്യം നടന്ന സ്ഥലം, സമയം എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യാം.

BREAKING NEWS
ഇറാന്റെ തന്ത്രപ്രധാന കേന്ദ്രമായ ഖെഷ്‌മ് ദ്വീപിൽ അമേരിക്കൻ ആക്രമണം; നാലിടങ്ങളിൽ സ്ഫോടനം, ഹോർമുസിൽ സംഘർഷം രൂക്ഷം; 'ടാസ്‌ക് ഫോഴ്‌സ് അയൺ ഗേറ്റ്' എന്ന പുതു സൈനിക നീക്കം ആരംഭിച്ചു; ലോകചരിത്രത്തിലെ ഏറ്റവും വലിയ നാവിക ഉപരോധം': ട്രംപ്; യുദ്ധം വീണ്ടും ആരംഭിച്ചാൽ അമേരിക്കയ്ക്കുമേൽ "നരകം പെയ്യിക്കും" എന്ന് ഇ...
09 Nov 2026
BREAKING NEWS
ഇറാനിലേക്ക് ഒരു രീതിയിലും ആയുധങ്ങളെത്തരുത്... ചുറ്റിവരിയാനുള്ള നീക്കവുമായി അമേരിക്ക!! നാവിക ഉപരോധത്തിനു പിന്നാലെ കരമാർഗങ്ങളിലേക്കും ഉപരോധം വ്യാപിപ്പിക്കാൻ നീക്കം, 20 അംഗ പ്രത്യേക ദൗത്യസംഘം രൂപീകരിക്കുന്നു, നടപടി കരയിലൂടെ ആയുധങ്ങളും മറ്റ് നിരോധിത വസ്തുക്കളും എത്തുന്നത് ത‌ടയാൻ
09 Nov 2026
BREAKING NEWS
ഇൻസ്റ്റ​ഗ്രാമിൽ അശ്ലീല സന്ദേശമയച്ചെന്ന് ആരോപണം, വീട്ടിലേക്കു വിളിച്ചുവരുത്തി 17 കാരനെ വിദ്യാർഥികളും 40കാരിയും ചേർന്നു മർദിച്ചു, ആക്രമിക്കാൻ പ്രേരിപ്പിച്ചത് യുവതി, മർദനത്തിൽ കൗമാരക്കാരന്റെ സ്വകാര്യഭാ​ഗങ്ങളിലടക്കം പരിക്ക്, ദൃശ്യങ്ങൾ വാട്സാപ് വഴി പ്രചരിപ്പിച്ചു!! യുവതിയും ഇവരുടെ പ്രായപൂർത്തിയാകാത്ത ...
09 Nov 2026
BREAKING NEWS
അമേരിക്കൻ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ വൻ തിരിച്ചടി, ട്രംപിന്റെ ഭരണകാലത്ത് റോക്കറ്റ് പോലെ കുതിച്ചുകൊണ്ടിരുന്ന ഓഹരി വിപണിയിൽ പോലും ഒറ്റ ദിവസം കൊണ്ട് മൂന്ന് ട്രില്യൺ ഡോളറിന്റെ നഷ്ടം.... എങ്കിലും ഭയപ്പെടേണ്ടതില്ല, നമ്മൾ മുമ്പത്തേക്കാൾ വലുതും ശക്തവുമായിത്തന്നെ തിരിച്ചുവരും- കുറ്റപ്പെടുത്തിയും ശുഭാപ്തി ...
09 Nov 2026