BREAKING NEWS

ഡ്രിങ്ക് ആന്റ് ഡ്രൈവ്: ഒരു അനാവശ്യ ത്രില്ലർ’ ക്ലൈമാക്സ്: ഒന്നുകിൽ ലോക്കപ്പ്, അല്ലെങ്കിൽ ഹോസ്പിറ്റൽ, സെക്കൻഡ് ഹാഫ്: ഫൈനും കേസും, അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രമുഖ വ്ലോഗർ അശ്വന്ത് കോക്കിനെ ട്രോളി കേരളാ പൊലീസ്. അശ്വന്ത് സിനിമ റിവ്യൂ ചെയ്യുന്ന സമയത്ത് പിന്തുടരുന്ന ശൈലിയിൽത്തന്നെ അദ്ദേഹത്തിന്റെ ഡ്രൈവിങ്ങിന് ‘അര സ്റ്റാർ’ റേറ്റിങ് നൽകിയാണ് പൊലീസ് ട്രോളിയത്. സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് പോലീസ് പോസ്റ്റ് പങ്കുവെച്ചത്. ‘ഡ്രിങ്ക് & ഡ്രൈവ്: ഒരു അനാവശ്യ ത്രില്ലർ’ എന്ന തലക്കെട്ടിൽ ഒരു സാങ്കൽപ്പിക സിനിമാ പോസ്റ്റർ രൂപകൽപന ചെയ്താണ് പൊലീസിന്റെ ഇത്തരത്തിലുള്ള ബോധവൽക്കരണം.

‘മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരു തമാശയോ സാഹസമോ അല്ല. സ്വന്തം ജീവൻ മാത്രമല്ല, റോഡിലെ മറ്റ് നിരപരാധികളായ യാത്രക്കാരുടെ സുരക്ഷ കൂടിയാണ് ഇതിലൂടെ അപകടത്തിലാകുന്നത്. ഒരു നിമിഷത്തെ തെറ്റായ തീരുമാനം പലരുടെയും ജീവിതം തകർത്തേക്കാം. അതിനാൽ മദ്യപിച്ചാൽ ദയവായി ഡ്രൈവ് ചെയ്യാതിരിക്കുക. സുരക്ഷിതമായി വീട്ടിലെത്താൻ മറ്റ് മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുക,” എന്ന് പോസ്റ്റിലൂടെ പൊലീസ് പങ്കുവെച്ചു. പൊലീസ് പങ്കുവെച്ച പോസ്റ്ററിലെ കുറിപ്പ് ഇങ്ങനെ: കഥ: സ്ഥിരം അബദ്ധം, ഒട്ടും യുക്തിയില്ലാത്ത തിരക്കഥ ക്ലൈമാക്സ്: ഒന്നുകിൽ ലോക്കപ്പ്, അല്ലെങ്കിൽ ഹോസ്പിറ്റൽ പ്രൊഡക്ഷൻ കോസ്റ്റ്: പിഴ, ആശുപത്രി ചെലവ് ഓഡിയൻസ് റെസ്പോൺസ്: വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും ഫസ്റ്റ് ഹാഫ്: ഫുൾ സ്പീഡ് സെക്കൻഡ് ഹാഫ്: ഫൈനും കേസും പടം വൻ പരാജയം! തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് അശ്വന്ത് കോക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വെച്ച് മദ്യപിച്ചുകൊണ്ട് വാഹനമോടിച്ച് അപകടം സൃഷ്ട്ടിച്ചതിനെത്തുടർന്ന് നാട്ടുകാർ അശ്വന്തിന്റെ വാഹനം തടഞ്ഞുവെക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ നടക്കാവ് പൊലീസ്, വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ ലക്കുകെട്ട അവസ്ഥയിലായിരുന്ന അശ്വന്തിനെ കസ്റ്റഡിയിലെടുത്തു. ശേഷം വൈദ്യപരിശോധനക്ക് വിധേയനാക്കി. അപകടത്തിൽപ്പെട്ട വാഹനങ്ങളുടെ ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026