BREAKING NEWS

കുഞ്ഞിനൊപ്പം സ്‌കൂട്ടര്‍യാത്ര; അമ്മയെ ‘സല്യൂട്ട്‌’ ചെയ്ത് കേരള പൊലീസ്

· · 1 min read
Share: Copied!

ഇരുചക്രവാഹനത്തിന്റെ പിന്നിൽ കുഞ്ഞിനെ സുരക്ഷിതമായി ഇരുത്തി യാത്രചെയ്ത അമ്മയ്ക്ക് കേരള പൊലീസിന്റെ അഭിനന്ദനം. അമ്മമാർക്കറിയാം മക്കളുടെ സുരക്ഷ. കുട്ടിയുടെ സുരക്ഷിതത്വത്തിനായി ഹെൽമെറ്റിനൊപ്പം സുരക്ഷാ ബെൽറ്റും ധരിപ്പിച്ച ഈ അമ്മയ്ക്ക് സല്യൂട്ട് എന്ന അടിക്കുറിപ്പോടെയാണ് പൊലീസിന്റെ ഔദ്യോ​ഗിക ഫെയ്സ് ബുക്ക് പേജിൽ വീഡിയോ പങ്കുവെച്ചത്.

‘പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി മറ്റാരുമില്ല’ എന്ന കെജിഎഫ് സിനിമയിലെ ഡയലോ​​ഗും പശ്ചാത്തല സം​ഗീതവുമാണ് വീഡിയോയിൽ ഉപയോ​ഗിച്ചിരിക്കുന്നത്. എന്നാൽ, എവിടെനിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ല. മലപ്പുറം ജില്ലയിലെ അരീക്കോടാണെന്നാണ് കമന്റുകളിൽനിന്ന് ലഭിക്കുന്ന സൂചന.

അതേസമയം, വീഡിയോയ്ക്ക് താഴെ ഒട്ടേറെപേരാണ് വാഹനം ഓടിച്ച അമ്മയെ അഭിനന്ദിച്ചത്. ‘കുട്ടികളെ പിന്നിലിരുത്തുന്നവർ നിർബന്ധമായും ഇങ്ങനെ ചെയ്യണം. കാറ്റ് കൊണ്ട് കുട്ടികൾ ഉറങ്ങിപോകാൻ സാധ്യത കൂടുതലാണ്. ഈ ചേച്ചിക്ക് ബി​ഗ് സല്യൂട്ട്’ എന്നായിരുന്നു ഒരു പ്രതികരണം. ‘മക്കളുടെ സുരക്ഷിതത്വം ആഗ്രഹിക്കുന്ന മാതാപിതാക്കൾ അറിഞ്ഞു ചെയ്യും അത്രേ ഉള്ളൂ’… ‘അല്ലെങ്കിലും അമ്മ പൊളിയല്ലേ’… ‘ആ അമ്മയെ വിളിച്ച് ഒരു റിവാർഡ് കൊടുക്കണം’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026