BREAKING NEWS

ലഹരി പിടിക്കാന്‍ പോലീസിന്‍റെ ഓപ്പറേഷന്‍ ഡി- ഹണ്ട്; അറസ്റ്റിലായത് 254 പേര്‍; പിടിച്ചെടുത്തവയില്‍ കൂടുതല്‍ എംഡിഎംഎയും കഞ്ചാവും

· · 1 min read
Share: Copied!

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി – ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 5544 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 243 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 254 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (29.1 ഗ്രാം), കഞ്ചാവ് (6.071 കി.ഗ്രാം), കഞ്ചാവ് ബീഡി (177 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 16ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്‍റെ നിര്‍ദ്ദേശാനുസരണം സംസ്ഥാന ആന്‍റി നര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026