BREAKING NEWS

‘ഓവർ സ്മാർട്ട് കാണിക്കേണ്ട, കീഴടങ്ങിക്കോ’; ലഹരിവേട്ടയ്ക്കായി ഡാൻസാഫ് സംഘാം​ഗങ്ങൾക്ക് കൈത്തോക്കും; ആയുധം കൈകാര്യം ചെയ്യാൻ പരിശീലനം നൽകും;പോലീസുകാർക്കുനേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം

· · 1 min read
Share: Copied!

കോട്ടയം: ലഹരിമരുന്ന് പരിശോധനയ്ക്കും പ്രതികളെ പിടികൂടുന്നതിനുമായി പ്രവർത്തിക്കുന്ന പോലീസിന്റെ ഡാൻസാഫ് (DANSAF) സംഘത്തിന് ഇനി കൈത്തോക്കുകളും. സംസ്ഥാനത്തെ ഡാൻസാഫ് സംഘത്തിലെ മുഴുവൻ അംഗങ്ങൾക്കും കൈത്തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം നൽകാൻ പോലീസ് തീരുമാനിച്ചു. പോലീസുകാർക്കുനേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് ഉപമേധാവി പി. വിജയൻ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

പരിശീലനത്തിന്റെ മേൽനോട്ട ചുമതല സോൺ ഐ.ജിമാർക്കും റേഞ്ച് ഡി.ഐ.ജിമാർക്കും നൽകിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ആയുധം കൈകാര്യം ചെയ്യേണ്ടിവന്നാൽ അതിന് ഉദ്യോഗസ്ഥർ സജ്ജരായിരിക്കണമെന്നാണ് നിർദേശം. ഈരാറ്റുപേട്ടയിൽ ഡാൻസാഫ് സംഘവും പ്രതികളും തമ്മിലുണ്ടായ ഏറ്റുമുട്ടലും പുതിയ തീരുമാനത്തിന് കാരണമായിട്ടുണ്ട്.

ലഹരിമരുന്ന് പിടിച്ചെടുക്കുന്നതിൽ മാത്രം അന്വേഷണം അവസാനിപ്പിക്കരുതെന്ന് 2018-ൽ തന്നെ പോലീസ് മേധാവി നിർദേശിച്ചിരുന്നു. കേരളം ലഹരിക്കടത്തിന്റെ ട്രാൻസിറ്റ് കേന്ദ്രമായി ഉപയോഗിക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നിർദേശം. ലഹരിമരുന്നുമായി ഒരാളെ പിടികൂടിയാൽ അയാൾക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയവരെയും മൊത്തവിതരണക്കാരെയും വൻകിട ഇടപാടുകാരെയും കണ്ടെത്തണം. ലഹരിമരുന്ന് ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെത്തി വിതരണശൃംഖല തകർക്കണമെന്നും നിർദേശിച്ചിരുന്നു.

ലഹരിമരുന്ന് പിടിച്ചെടുക്കുന്ന കേസുകളുടെ എണ്ണം കുറവാണെന്നതും അന്വേഷണത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ലഹരിക്കടത്തിലൂടെയും മറ്റ് കുറ്റകൃത്യങ്ങളിലൂടെയും സമ്പാദിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നിയമവ്യവസ്ഥകൾ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ലെന്ന വിമർശനവുമുണ്ട്.

പ്രത്യേക അന്വേഷണങ്ങളും നിരീക്ഷണങ്ങളും നടത്താൻ ആവശ്യമായ ഉദ്യോഗസ്ഥരുടെ കുറവാണ് ഡാൻസാഫ് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ഒരേസമയം നിരവധി കേസുകൾ കൈകാര്യം ചെയ്യേണ്ടിവരുന്നതും അന്വേഷണത്തെ ബാധിക്കുന്നു. പ്രതികളെ പിന്തുടരാനും നിരീക്ഷിക്കാനും ആവശ്യത്തിന് വാഹനങ്ങൾ, ലഹരിക്കടത്ത് ശൃംഖലകൾ കണ്ടെത്താനുള്ള ആധുനിക സാങ്കേതിക സംവിധാനങ്ങൾ, ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്നതിനുള്ള സൈബർ ഫോറൻസിക് സൗകര്യങ്ങൾ എന്നിവയും സംഘത്തിന് ആവശ്യമാണ്.

കേസുകൾ രജിസ്റ്റർ ചെയ്യുന്നതും തുടർ അന്വേഷണം നടത്തുന്നതും വ്യത്യസ്ത യൂണിറ്റുകൾ കൈകാര്യം ചെയ്യുന്നത് അന്വേഷണത്തിൽ വീഴ്ചകൾക്ക് കാരണമാകാമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2024-ൽ സർക്കാർ നിർണായക തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഡാൻസാഫ് സംഘത്തിനും ജില്ലാ നാർക്കോട്ടിക് സെല്ലിനും കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള അധികാരം നൽകി. ലഹരിക്കടത്ത് ശൃംഖലകളെ കണ്ടെത്തി അന്വേഷണം കൂടുതൽ ഫലപ്രദമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

BREAKING NEWS
കളിക്കുന്നതിനിടെ പതിനൊന്നാം നിലയിൽനിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം; അമ്മ മരിച്ചത് രണ്ടാഴ്ച മുൻപ്!
27 Nov 2026
BREAKING NEWS
’ഷാഫി പൊട്ടൻഷ്യലുള്ള നേതാവാണ്; അദ്ദേഹത്തിന് വേണ്ടി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കേണ്ട ആവശ്യമില്ല’: പിന്തുണച്ച് ടി. സിദ്ദിഖ്; ’ഇ.പി. ജയരാജനും പി.ജയരാജനും തമ്മിലുള്ള തർക്കത്തിലൂടെ സിപിഎം ആഭ്യന്തര പ്രശ്നങ്ങളിലാണ്; കോൺ​ഗ്രസിൽ അത്തരത്തിലുള്ള പ്രശ്നങ്ങളൊന്നുമില്ല ’
27 Nov 2026
BREAKING NEWS
അടിച്ച് ഫിറ്റായി റെയിൽവേ ഗേറ്റ് ജീവനക്കാർ; ഗേറ്റ് പലതവണ തുറന്നും അടച്ചും തമാശ കളി , ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ വടിവാൾ വീശി!
27 Nov 2026
BREAKING NEWS
വീണിടത്തുനിന്നും വീണ്ടും കുതിപ്പ്; കേരളത്തിൽ സ്വർണവിലയിൽ വർദ്ധനവ്, പവന് ₹1,280 കൂടി!
27 Nov 2026