BREAKING NEWS

ജനമൈത്രി പോലീസിനെ പിണറായി കൊലമൈത്രി പോലീസാക്കി!! സിപിഎമ്മിലെ ക്രിമിനലുകൾക്ക് പോലീസ് സംരക്ഷണം ഒരുക്കുന്നും മുഖ്യമന്ത്രി… നിലപാട് വ്യക്തമാക്കണം- കെസി വേണു​ഗോപാൽ

· · 1 min read
Share: Copied!

തൃശ്ശൂർ: ജനമൈത്രി പോലീസിനെ പിണറായി വിജയൻ കൊലമൈത്രി പോലീസാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കുന്നംകുളം പോലീസിന്റെ കസ്റ്റഡി മർദനത്തിന് വിധേയനായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ ചൊവ്വന്നൂരിലെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.

വി.എസ്. സുജിത്ത് നമ്മുടെ നാട്ടിൽ പോലീസിന്റെ നരനായാട്ടിന് വിധേയമായവരുടെ പ്രതീകമാണ്. പോലീസിനെ നരനായാട്ടിന്റെ കാരണക്കാരനാക്കിയ കാരണഭൂതനെന്നായിരിക്കും ഇനിയങ്ങോട്ട് പിണറായിയെ ചരിത്രം രേഖപ്പെടുത്തുക. ഇത്രയേറെ മൃഗീയ സംഭവം പുറത്ത് വന്നിട്ടും ഒരക്ഷരം പ്രതികരിക്കാതെ അഭംഗുരം അത് തുടരട്ടെയെന്ന് മൗനാനുവാദം നൽകുകയാണ് മുഖ്യമന്ത്രി. പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത് കൊണ്ട് പ്രശ്‌നം തീരില്ല. ഈ പോലീസ് ഉദ്യോഗസ്ഥൻമാർക്ക് സർവീസിൽ തുടരാൻ അർഹതയില്ല. മുഖ്യമന്ത്രിക്ക് അൽപമെങ്കിലും കരുണ ഉണ്ടെങ്കിൽ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കണം. ഇതിൽ സർക്കാരിന്റെ നിലപാടെന്താണെന്ന് അറിയണമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

അതുപോലെ കഴിഞ്ഞ ഒൻപത് വർഷത്തെ പിണറായി സർക്കാരിന്റെ പോലീസ് നയം എന്താണെന്ന് കാട്ടിത്തന്ന സംഭവമാണ് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്ത് നേരിട്ട ക്രൂരമർദനം. 2023 ൽ നടന്ന സംഭവം മൂടിവെയ്ക്കാനാണ് സർക്കാരും പോലീസും ശ്രമിച്ചത്. സുജിത്തിന് മർദനം മേൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവരുന്നതിന് മുൻപ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ കണ്ടിരുന്നു. കസ്റ്റഡി മർദനത്തെ കുറിച്ച് അവർക്ക് അറിവുണ്ടായിരുന്നു. എന്നിട്ടും പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ല. പകരം ഇവരുടെ ഇൻക്രിമെന്റ് കട്ടുചെയ്യുക മാത്രമാണ് ചെയ്തത്.

മൃഗീയ അക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പേരിന് നടപടിയെടുത്ത് സംരക്ഷിച്ച ഉന്നത ഉദ്യോഗസ്ഥരും കുറ്റകൃത്യത്തിൽ പങ്കാളികളായ പോലീസുകാരെപോലെ തുല്യപ്രതികളാണ്. കീഴുദ്യോഗസ്ഥർ മോശം പ്രവൃത്തി ചെയ്താൽ നടപടിയെടുക്കേണ്ടത് ഉന്നത ഉദ്യോഗസ്ഥരാണ്. അതുപോലെ അവരെ നിയന്ത്രിക്കേണ്ടത് രാഷ്ട്രീയ മേധാവികളാണ്. അതുകൊണ്ടുതന്നെ ഈ സംഭവത്തിൽ മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ട്. സിപിഎമ്മിലെ ക്രിമിനലുകൾക്ക് പോലീസ് സംരക്ഷണം ഒരുക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

അതുപോലെ കേസ് ഒതുക്കി തീർക്കാൻ പ്രലോഭനങ്ങളുണ്ടായിട്ടും അതിന് വഴങ്ങാതെ പോരാടിയ വർഗീസും സുജിത്തും രാജ്യത്തെ എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അഭിമാനമാണ്. സുജിത്തിന്റെ കൂടെ എന്നും കോൺഗ്രസുണ്ടാകും. സുജിത്തിന്റെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് എഐസിസി സഹായം നൽകും. സുജിത്തിന്റെ നിയമ പോരാട്ടത്തിന് ഒപ്പം നിന്ന വർഗീസിന് പാർട്ടിയിൽ സ്ഥാനക്കയറ്റം നൽകുമെന്നും ഇക്കാര്യം കെപിസിസി പ്രസിഡന്റിനോട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026