BREAKING NEWS

സ്പീക്കർ കസേര ആർക്കാണെന്നത് ഇന്നറിയാം;ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാര്‍ത്ഥികള്‍, തിരുവഞ്ചൂരിനെതിരെ എ സി മൊയ്തീനും, ബി ബി ഗോപകുമാറും

· · 1 min read
Share: Copied!

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയില്‍സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണപക്ഷ നിരയിൽ വലിയ അംഗബലം ഉള്ളതിനാൽ യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും എന്നുറപ്പാണ്. എസി മൊയ്തിനാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്ഥാനാർത്ഥി. ചരിത്രത്തിൽ ഇതാദ്യമായാണ് കേരള നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്. ഇത് ആദ്യമായിട്ടാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്.

ഇന്ന് രാവിലെ9 മണിക്ക് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സഭക്കുള്ളിൽ വോട്ടെടുപ്പ് നടക്കും. ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പിൽ ആദ്യം വോട്ട് ചെയ്യുക മുഖ്യമന്ത്രി വി ഡി സതീശനാകും. ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിക്കും. 23 മുതൽ 28 വരെ സഭ ചേരില്ല. 29ന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്നിനാണ്‌ ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ്‌. ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപനത്തിന്‌ നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിന് മേൽ ചർച്ച നടക്കും.

ഖജനാവ് ചോരാതിരിക്കാൻ പുതിയ തീരുമാനവുമായി സംസ്ഥാന സർക്കാർ; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ തുകയുടെ ഒഴുക്ക് തടഞ്ഞു; കുറഞ്ഞത് നാല് വർഷത്തെ സർവീസുള്ളവർക്കു മാത്രേമേ ഇനി പെൻഷൻ നല്കൂ

BREAKING NEWS
’സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക’; സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർക്ക് ഹൂതികളുടെ മുന്നറിയിപ്പ്, യെമനിൽ സൗദിയുടെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഭീഷണി
14 Oct 2026
BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026