BREAKING NEWS

ഉരുകിത്തളർന്ന് കേരളം; കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചിക; സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശം

· · 1 min read
Share: Copied!

തിരുവനന്തപുരം: കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് ഉയർന്ന അൾട്രാവയലറ്റ് സൂചികയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. അതിനാൽ പ്രത്യേകശ്രദ്ധ വേണമെന്നും മുന്നറിയിപ്പിലുണ്ട്.

ഇറാന്റെ പുതിയ പരമോന്നത നേതാവും ‘വധിക്കപ്പെടാനുള്ള അടുത്ത ലക്ഷ്യം’, ‘അവന്റെ പേര് എന്തായാലും അവൻ എവിടെ ഒളിച്ചാലും പ്രശ്നമില്ല‘- ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ കുറിപ്പ്

BREAKING NEWS
മന്ത്രി ബിന്ദു കൃഷ്ണയുടെ സ്റ്റാഫെന്ന പേരില്‍ ശമ്പളം, ജോലി ചെയ്യുന്നത് രമ്യ ഹരിദാസ് എംഎല്‍എയ്ക്ക്
17 Oct 2026
BREAKING NEWS
മൂന്നുപേർ മരിച്ച അതേ റോഡിൽ റീൽസ് എടുക്കാൻ യുവാവിന്റെ അഭ്യാസം, പിന്നാലെ വന്നവർ വീഡിയോ പകർത്തി MVDയ്ക്ക് അയച്ചു; കിട്ടി എട്ടിന്റെ പണി; ’ഡ്രൈവിങ് ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യും’
17 Oct 2026
BREAKING NEWS
വെറുതെ മോഹിപ്പിച്ചു, വീണ്ടും ചാഞ്ചാട്ടം; സ്വർണവിലയിൽ ചെറിയ കുതിപ്പ്, ഇന്നത്തെ നിരക്ക് അറിയാം
17 Oct 2026
BREAKING NEWS
’കോട്ടകൾ തകർന്നു, വോട്ടും ചോർന്നു’; തിരുത്താനുള്ള പ്ലാനുകളൊരുക്കി സി.പി.എം; നേതാക്കൾ സ്വത്ത് വെളിപ്പെടുത്തും, പതിവായി ഗൃഹസന്ദർശനം, നേതൃത്വത്തിലേക്ക് വരുന്നവർ കളങ്കമില്ലാത്തവരാകണം
17 Oct 2026