BREAKING NEWS

കനത്ത ചൂട് സഹിക്കാന്‍ വയ്യ ! ഡ്രസ് കോഡില്‍ മാറ്റം, വിചാണക്കോടതികളില്‍ കറുത്ത കോട്ടും ഗൗണും ധരിക്കേണ്ട; ഇളവ് നല്‍കി ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: കനത്ത് ചൂടിന്‍റെ പശ്ചാത്തലത്തില്‍ അഭിഭാഷകര്‍ക്ക് ഡ്രസ് കോഡില്‍ ഇളവ് നല്‍കി ഹൈക്കോടതി. വിചാരണക്കോടതികളില്‍ കറുത്ത് കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടി നിര്‍ദേശിച്ചു. ഹൈക്കോടതിയില്‍ അഭിഭാഷകര്‍ക്ക് ഗൗണിലും ഇളവുണ്ട്. മെയ് 31 വരെയാണ് ഇളവ് നല്‍കിയിരിക്കുന്നത്.

ചൂട് കൂടിയതിനെ തുടര്‍ന്ന് ഡ്രസ് കോഡില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കിയിരുന്നു. കറുത്ത ഗൗണും കോട്ടും ഒഴിവാക്കി നല്‍കണമെന്നായിരുന്നു ആവശ്യം. വേനല്‍ചൂടിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം വരെ അഭിഭാഷകര്‍ കറുത്ത ഗൗണും കോട്ടും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പ്രമേയം പാസാക്കിയിരുന്നു.

BREAKING NEWS
തെങ്ങിലെ പോഷകക്കുറവും രോഗലക്ഷണങ്ങളും; കർഷകർക്ക് ബോധവൽക്കരണവുമായി കാർഷിക വിദ്യാർഥികൾ
09 Nov 2026
BREAKING NEWS
നിക്ഷേപ പദ്ധതികളുടെ പുരോഗതി ഇനി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തത്സമയം അറിയാം; ഡിജിറ്റൽ ഡാഷ്‌ബോർഡ് വരുന്നു; സംരംഭക രംഗത്തെ മികവിനുള്ള പ്രോഫിറ്റ് ടസ്‌കര്‍ പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ വിതരണം ചെയ്തു
09 Nov 2026
BREAKING NEWS
ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കവുമായി ഷെയ്ഖ് ഹസീന; പുതിയ പാസ്പോർട്ടിനും തിരിച്ചറിയൽ കാർഡിനും അപേക്ഷ നൽകി
09 Nov 2026
BREAKING NEWS
'എന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതുകൊണ്ട് പിണറായി വിജയൻ മാർക്‌സിസ്റ്റ് പാർട്ടി വിടാൻ പോകുകയാണോ? മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുമ്പോൾ സിപിഎം ആണ് ചെറുതാകുന്നത്':ബി. ഗോപാലകൃഷ്ണൻ
09 Nov 2026