BREAKING NEWS

‘പാകിസ്ഥാൻ സിന്ദാബാദ്‘; സംസ്ഥാന സർക്കാറിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്; സൈറ്റിൽ പാക് അനുകൂല സന്ദേശങ്ങളും പതാകയും

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. gad.kerala.gov.in എന്ന വെബ്സൈറ്റിലാണ് പാകിസ്ഥാൻ അനുകൂല സന്ദേശങ്ങളും പാകിസ്ഥാൻ പതാകയും പ്രത്യക്ഷപ്പെട്ടത്.

വെബ്സൈറ്റിന്റെ ഹോം പേജിന് പകരം ‘പാകിസ്ഥാൻ സിന്ദാബാദ്’, ‘വി ആർ പാകിസ്ഥാനി ഹാക്കേഴ്സ്’ തുടങ്ങിയ സന്ദേശങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ‘Team BlackLeets’ എന്ന പേരിലുള്ള സംഘമാണ് ഹാക്കിങ്ങിന് പിന്നിലെന്ന് സൈറ്റിൽ അവകാശപ്പെട്ടിരുന്നെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

‘Pak Cyber Attacker’, ‘Dead Adders Crew’, ‘Pak Ghost Army’, ‘Pak Cyber Skulls’, ‘Pak Cyber Thunders’ തുടങ്ങിയ പേരുകളും ഹാക്ക് ചെയ്ത പേജിൽ രേഖപ്പെടുത്തിയിരുന്നു. വെബ്സൈറ്റിന്റെ നിയന്ത്രണം കൈക്കലാക്കിയതായി അവകാശപ്പെടുന്ന തരത്തിലായിരുന്നു ഹോം പേജ് മാറ്റിയത്.

അതേസമയം, ഹോം പേജ് മാത്രമാണോ മാറ്റിയത്, സെർവറിലേക്കോ ഡാറ്റാബേസിലേക്കോ ഹാക്കർമാർക്ക് പ്രവേശനം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമല്ല. സംഭവത്തിന് പിന്നാലെ വെബ്സൈറ്റ് സാധാരണ നിലയിൽ ലഭ്യമല്ലെന്നും റിപ്പോർട്ടുണ്ട്. സൈറ്റ് അധികൃതർ സുരക്ഷാ പരിശോധനയുടെ ഭാഗമായി താൽക്കാലികമായി ഓഫ്‌ലൈൻ ചെയ്തതാണോ എന്നതിലും ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

കേരള സർക്കാരിന്റെ ഔദ്യോഗിക പൊതുഭരണ വകുപ്പ് വെബ്സൈറ്റിൽ സർക്കാർ ഉത്തരവുകൾ, സർക്കുലറുകൾ, വിവിധ ഭരണപരമായ വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്നുണ്ട്.

നേപ്പാളിൽ വീണ്ടും ദുരന്തം; ഹിംലങ് ഹിമാൽ ബേസ് ക്യാമ്പിൽ ഹിമപാതം, 10 പേരെ കാണാതായി

BREAKING NEWS
'വെടിവച്ചവന് കുഴപ്പമില്ല; വെടിയൊച്ച കേട്ട ഞാനാണോ തെളിയിക്കേണ്ടത്?', കെ.പി. ഉദയഭാനുവിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീനാദേവി കുഞ്ഞമ്മ
23 Oct 2026
BREAKING NEWS
കൊച്ചിയിൽ ലഹരികടത്തിയ വാഹനം പിന്തുടർന്ന പൊലീസുകാരെ കാറിടിപ്പിച്ച് വീഴ്ത്തി , രണ്ട് പൊലീസുകാർക്ക് പരിക്ക്, ഡാൻസാഫ് സംഘം പിന്തുടർന്ന അതേ വാഹനം റിവേഴ്സെടുത്ത് തട്ടിയിട്ടു, ഒരാൾ കസ്റ്റഡിയിൽ; . 32 ഗ്രാം എംഡിഎംഎ കണ്ടെത്തി
23 Oct 2026
BREAKING NEWS
’പ്രിയങ്കയ്ക്ക് രാഹുലിലുള്ള വിശ്വാസം നഷ്ടമായി; മകനെ നൈസായിട്ട് രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്; റെയ്ഹാൻ വാദ്രയുടെ ഫോട്ടോപ്രദർശന വിവാദത്തിൽ രാഹുൽ മൗനം പാലിക്കുന്നത് കണ്ടോ?’: ആരോപണമുയർത്തി ബിജെപി
23 Oct 2026
BREAKING NEWS
രാത്രിയിൽ വിളിച്ചിട്ടും കുഞ്ഞ് പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുണ്ടെന്നും പറഞ്ഞ് ആശുപത്രിലെത്തിച്ചു; എന്നാൽ മർദിച്ചവശനിലയിലായതെന്ന് കണ്ടെത്തി; നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: മാതാപിതാക്കൾ അറസ്റ്റിൽ; പിതാവിനെതിരെ കൊലക്കുറ്റം
23 Oct 2026