BREAKING NEWS

കേരളത്തിൽ ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് തടസ്സം സംസ്ഥാന സർക്കാർതന്നെയെന്ന് കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യ; ‘മെഡിക്കൽ കോളേജ് തുടങ്ങുന്നതിനായി പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും സമീപിച്ചിരുന്നു, എന്നാൽ സംസ്ഥാന സർക്കാർ ഒരു താല്പ്പര്യവും കാണിക്കുന്നില്ല’

· · 1 min read
Share: Copied!

ന്യൂഡൽഹി: കേരളത്തിൽ ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ തടസ്സം നിൽക്കുകയാണെന്ന് കേന്ദ്ര തൊഴിൽ- തൊഴിലാളി ക്ഷേമ മന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ ആരോപിച്ചു. പദ്ധതിക്കാവശ്യമായ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ കേരള സർക്കാർ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ അഭ്യർത്ഥനയും ഇ.എസ്.ഐ കോർപ്പറേഷൻ ബോർഡിന്റെ നിർദ്ദേശവും പരിഗണിച്ചാണ് കേന്ദ്രം മെഡിക്കൽ കോളേജിന് അനുമതി നൽകിയത്. എന്നാൽ നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം ലഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. അത് ഇതുവരെയും ലഭ്യമായിട്ടില്ല.

തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ, അവർക്കായി തുടങ്ങുന്ന മെഡിക്കൽ കോളേജിനെതിരെ നിൽക്കുന്നത് വൈരുദ്ധ്യമാണെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ ഈ നിലപാട് കാരണം യുവാക്കളുടെ പഠനാവസരവും തൊഴിൽ സാധ്യതകളും ഇല്ലാതാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമായാൽ 100 മുതൽ 300 വരെ ആളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും ധാരാളം വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനത്തിന് അവസരം ലഭിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജ് തുടങ്ങുന്നതിനായി പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും സമീപിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് അദ്ദേഹം അറിയിച്ചതായി മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.

‘നിങ്ങൾ ബിജെപിയുടെ ജീവനക്കാരെപ്പോലെ പെരുമാറരുത്, സർക്കാരിൻ്റെ ഏറാന്മൂളികളായി ഷോ നടത്തുന്നത് രാജ്യത്തോട് ചെയ്യുന്ന ദ്രോഹമാണ്!! ലജ്ജകരം, കുറഞ്ഞപക്ഷം അൽപമെങ്കിലും വസ്തുതപരമായ കാര്യങ്ങൾ ചെയ്യൂ… മാധ്യമങ്ങളോട് ക്ഷുഭിതനായി രാഹുൽ ഗാന്ധി

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026