BREAKING NEWS

വഖഫ് ബില്ലിന്റെ പേരിൽ മുനമ്പത്ത് ബിജെപി നടത്തുന്നത് വർ​ഗീയ മുതലെടുപ്പ്, മുനമ്പത്തെ ജനങ്ങളുടെ ഭൂമിക്ക് ആവശ്യമായ രേഖകൾ നൽകണമെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി

· · 1 min read
Share: Copied!

മലപ്പുറം: വഖഫ് ബിൽ പറഞ്ഞ് ബിജെപി മുനമ്പത്ത് നടത്തുന്നതു വർഗീയ മുതലെടുപ്പ് നടത്തുകയാണെന്ന് സംസ്ഥാന വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ. ഹൈക്കോടതിയുടെ പരിധിയിലുള്ള ഒരു കേസിൽ മുസ്‌ലിം- ക്രിസ്ത്യൻ ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. മുനമ്പത്തെ ജനങ്ങളെ സംസ്ഥാന സർക്കാർ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പത്തെ ജനങ്ങളുടെ ഭൂമിക്ക് ആവശ്യമായ രേഖകൾ നൽകണമെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണ്. അത് അവരെ സംരക്ഷിക്കണം എന്ന നിലപാടുള്ളതു കൊണ്ടാണ്. ഇനി ഭേദഗതി അവിടെ ഉപകാരപ്പെടുമെങ്കിൽ സർക്കാർ അത്‌ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു നിയമ ഭേദഗതിയും കേരളത്തിലെ വഖഫ് സ്വത്തുക്കളെയോ, സ്ഥാപനങ്ങളെയോ ബാധിക്കില്ല. അവയ്‌ക്കെല്ലാം സംസ്ഥാന സർക്കാർ തന്നെയായിരിക്കും സംരക്ഷണം നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ ബിജെപി ഇപ്പോൾ ചെയ്യുന്നതു എല്ലാവരെയും ചേർത്ത് നിർത്തുന്നതിന് പകരം ഭിന്നിപ്പിച്ച് മുന്നോട്ട് പോകാനാണ്. ഇതിനുള്ള മാർ​ഗമാണ് വഖഫ് ബിൽ. ഇതിലൂടെ ന്യൂനപക്ഷങ്ങളെ ബിജെപി എങ്ങനെ കാണുന്നു എന്നത് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചർത്തു.കഴിഞ്ഞ ദിവസം ലോക്സഭയിൽ വഖഫ് ബില്ല് ചർച്ചക്കെടുത്തപ്പോൾ കോൺ​ഗ്രസ് എടുത്ത നിലപാട് വളരെ ദു:ഖകരം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധി ഉൾപ്പെടെ ഇക്കാര്യത്തിൽ സംസാരിക്കാൻ പോലും തയ്യാറായില്ല. അത് ന്യൂനപക്ഷങ്ങളോടുള്ള കോൺഗ്രസിന്റെ സമീപനമാണ് തുറന്നു കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭേദഗതിയും കേരളത്തിലെ വഖഫ് ബോർഡിനെ ബാധിക്കാൻ പോകുന്നില്ല. മുസ്‌ലിം പള്ളികളെയോ, മദ്രസകളെയോ, സ്ഥാപനങ്ങളെയോ ഇതൊന്നും ബാധിക്കില്ലെന്നും ഇവക്കെല്ലാം പൂർണമായ സംരക്ഷണം ഇടത് സർക്കാർ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വീട്ടിൽ നിന്ന് ഇറങ്ങിയത് സുഹൃത്തിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാനെന്നു പറഞ്ഞ്, പോലീസ് ലോഡ്ജിലെത്തുമ്പോൾ കാണുന്നത് എംഡിഎംഎ അടിച്ച് കിറുങ്ങിയിരിക്കുന്നവരെ- രണ്ടു യുവതികൾ ഉൾപെടെ നാലുപേർ അറസ്റ്റിൽ

ട്രെയിനിൽ അമ്മയോടൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, മദ്യപിച്ചു ലക്കുകെട്ട യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാർ

BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026
BREAKING NEWS
അന്ന് കിഫ്ബിയുടെ കടമെടുപ്പ് കെഎൻ ബാലഗോപാൽ എതിർത്തത് കോർപ്പറേറ്റ് വത്കരണത്തിന്റെ ഭാഗമാണോ? ചീഫ് സെക്രട്ടറിയേക്കാൾ ഉയർന്ന ശമ്പളത്തിൽ വിരമിച്ച ആളുകളെയും ഇഷ്ടക്കാരെയും കിഫ്ബിയിൽ കുത്തി നിറച്ചു, ടെൻഡറില്ലാതെ 5,900 കോടിയുടെ പ്രവൃത്തികൾ നൽകിയതിലൂടെ ഖജനാവിൽനിന്ന് വൻ ചോർച്ചയുണ്ടായി... കിഫ്ബി ഇനി സർക്കാരിന്...
28 Oct 2026
BREAKING NEWS
ജിമ്മിൽ പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകെ ചാടി, ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ദേണ്ടെ, അതും അങ്ങേര് കൊണ്ടുപോയി...'നെതന്യാഹുവിന് നേട്ടമുണ്ടാക്കിയത് എന്റെ പിന്തുണ, തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹുവിനെ പിന്തുണച്ച് ഞാൻ നടത്തിയ പരസ്യ പ്രസ്താവന ഇസ്രയേലിലെ രാഷ്ട്രീയ സാഹചര്യം മാറ്റി'- അവകാശ വാദവുമായി അമേരിക്കൻ പ്രസിഡന്റ്, ഇതുവരെ ഭൂരിപക്ഷം നേടാനാകാതെ സഖ്യം
28 Oct 2026