BREAKING NEWS

ഹാവൂ, ചെറിയൊരാശ്വാസം! സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 1,19,520 രൂപ; ഗ്രാമിന് 14,940 രൂപ; അനക്കം തട്ടാതെ വെള്ളിവില

· · 1 min read
Share: Copied!

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,940 രൂപയും ഒരു പവൻ സ്വർണത്തിന് 1,19,520 രൂപയുമായി. തിരുവോണ ദിവസമായ ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,20,080 രൂപയായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചാണ് കേരളത്തിലും സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്.

അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 260 രൂപയും 10 ഗ്രാം വെള്ളിക്ക് 2,600 രൂപയുമാണ് ഇന്നത്തെ വില.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില പരിശോധിച്ചാൽ ഓഗസ്റ്റ് 27ന് ഒരു പവന് 1,19,520 രൂപയാണ് വില. ഓഗസ്റ്റ് 26നും 25നും 1,20,080 രൂപയായിരുന്നു. ഓഗസ്റ്റ് 24ന് 1,02,240 രൂപയും ഓഗസ്റ്റ് 23, 22 തീയതികളിൽ 1,19,600 രൂപയുമായിരുന്നു പവന്റെ വില. ഓഗസ്റ്റ് 21ന് 1,17,680 രൂപയും ഓഗസ്റ്റ് 20ന് 1,16,800 രൂപയുമായിരുന്നു. ഓഗസ്റ്റ് 19ന് 1,13,640 രൂപയും ഓഗസ്റ്റ് 18ന് 1,14,320 രൂപയും ഓഗസ്റ്റ് 17ന് 1,14,160 രൂപയുമായിരുന്നു സ്വർണവില.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026