BREAKING NEWS

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകരുത്, പാര്‍ട്ടി തകരും, എൽഡിഎഫിന്റെ ദയനീയ പരാജയത്തിന് കാരണം അദ്ദേഹമാണ്, ഇനിയും തിരുത്തിയില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകും, വിമര്‍ശനവുമായി കേരള കോൺഗ്രസ് (എം)

· · 1 min read
Share: Copied!

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ദയനീയ പരാജയത്തിന് കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന ആരോപണവുമായി കേരള കോൺഗ്രസ് (എം). ശനിയാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ പിണറായി വിജയനെതിരെ ഒരുവിഭാഗം നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം പൂർണമായും മുഖ്യമന്ത്രിയെ മുന്നിൽനിർത്തിയാണ് നയിച്ചതെന്നും അത് വലിയ തിരിച്ചടിയായെന്നുമാണ് പാർട്ടി വിലയിരുത്തൽ. ഇനിയും പിണറായി വിജയൻതന്നെ മുന്നണിയെ നയിച്ചാൽ ബംഗാളിലെ ഇടതുപക്ഷത്തിന് സംഭവിച്ചതിന് സമാനമായ തകർച്ച കേരളത്തിലും ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.

ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെ ശൈലിയും പരാജയത്തിന് ആക്കംകൂട്ടിയെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിൽ പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവാകരുത് എന്ന ആവശ്യവും ഒരു വിഭാഗം നേതാക്കൾ യോഗത്തിൽ ഉന്നയിച്ചിട്ടുണ്ട്. അടിയന്തര തിരുത്തൽ നടപടികൾ ഉണ്ടായില്ലെങ്കിൽ പാർട്ടി വലിയ പ്രതിസന്ധിയിലാകുമെന്നും നേതാക്കൾ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ സിപിഎം അണികൾ വ്യാപകമായി ക്രോസ് വോട്ട് ചെയ്തതാണ് കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റുകളിൽ പോലും തോൽവിക്ക് കാരണമായതെന്നും വിമർശനമുയർന്നു. കേരള കോൺഗ്രസ് (എം) എൽഡിഎഫിന്റെ ഭാഗമായതിന് ശേഷം ആദ്യമായാണ് പിണറായിക്കെതിരെ ഇത്തരമൊരു വിമർശനം ഉണ്ടാകുന്നത്.

BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026
BREAKING NEWS
എന്നാലും ആ ഐ ഫോണുകൾ ആര് അടിച്ചുമാറ്റി? കോവിഡ് കാലത്ത് 7.16 കോടി രൂപയ്ക്ക് 224 ഐഫോണുകൾ വാങ്ങി, പലതും കാണാനില്ല, മെഡിക്കൽ ഉപകരണങ്ങൾ പലതും ഉപയോഗിക്കാതെ കിടക്കുന്നു, വിവിധ മെഡിക്കൽ കോളേജുകളിൽ 128 വെന്റിലേറ്ററുകൾ ഉപയോഗിക്കാനാവുന്നില്ല!! അഴിമതി അന്വേഷിക്കാൻ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നിർദേ...
26 Oct 2026