BREAKING NEWS

‘ഞാൻ ഇടുക്കിയിൽ തന്നെയുണ്ടാകും… ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കും’- റോഷി അഗസ്റ്റിൻ… അത്ര ഉറപ്പില്ലാതെ പാർട്ടി ചെയർമാൻ‍…’താനോ സിറ്റിങ് എംഎൽഎമാരോ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ല, റോഷിയുടേത് ചോരത്തിളപ്പ്, സ്നേഹക്കൂടുതൽ കൊണ്ടുള്ള പ്രതികരണം’ 

· · 1 min read
Share: Copied!

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് പറഞ്ഞ് റോഷി അഗസ്റ്റിൻ. ഇത് പെട്ടെന്നുണ്ടായ വികാരത്തിന്റെ പുറത്ത് പറഞ്ഞതല്ലെന്നും മറിച്ച് കൃത്യമായ ആലോചനയോടെയുള്ള രാഷ്ട്രീയ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഇടുക്കിയിൽ തന്നെ ഉണ്ടാകുമെന്നും റോഷി പറഞ്ഞു

അതേസമയം, റോഷി അഗസ്റ്റിന്റെ ഈ പ്രസ്താവനയെ തള്ളുന്ന നിലപാടാണ് ജോസ് കെ. മാണി സ്വീകരിച്ചത്. താനോ, സിറ്റിങ് എംഎൽഎമാരോ മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഉറപ്പിച്ചു പറയാനായിട്ടില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. റോഷിയുടേത് സ്നേഹക്കൂടുതൽ കൊണ്ടുള്ള പ്രതികരണമാണെന്നും യുവജന പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന റോഷിക്ക് ആ ‘ചോരത്തിളപ്പ്’ ഉണ്ടെന്നും ജോസ് കെ. മാണി പറഞ്ഞിരുന്നു. സ്ഥാനാർഥി നിർണയത്തെക്കുറിച്ച് പാർട്ടിയിൽ ഇതുവരെ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും, ഉചിതമായ സമയത്ത് പാർട്ടിയും എൽ.ഡി.എഫും ചേർന്ന് തീരുമാനമെടുക്കുമെന്നും ജോസ് കെ. മാണി പ്രതികരിച്ചു.

പാർട്ടിക്കുള്ളിലെ ഈ വ്യത്യസ്ത സ്വരങ്ങൾ കേരള കോൺഗ്രസിൽ ആഭ്യന്തര രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ ഉണ്ടായ ഈ പരസ്യ പ്രതികരണങ്ങൾ വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ കൂടുതൽ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.

എംആർ അജിത് കുമാറിനെ പറ്റി ‘കമാ’ എന്നൊരക്ഷരം ഉരിയാടാതെ തൃശ്ശൂർ പൂരം കലക്കൽ റിപ്പോർട്ട് 16 മാസത്തിനു ശേഷം എഡിജിപിയുടെ മേശപ്പുറത്ത്!! ഉദ്യോ​ഗസ്ഥ ​ഗൂഢാലോചന ഇല്ല, മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ല, എല്ലാം ചെയ്തത് തിരുവമ്പാടി ദേവസ്വം, ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു…

BREAKING NEWS
ജയിലിലെന്ന് പാക്കിസ്ഥാൻ, വെറും നാടകമെന്ന് ഇന്ത്യ...പാക്കിസ്ഥാനിൽ ഇന്ത്യാവിരുദ്ധ ഭീകരർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു, ഇന്ത്യ തട്ടിക്കളയുമോയെന്ന് പേടി!! ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി, സയീദ് ലഷ്കർ പ്രവർത്തകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നത് അവസാനിപ്പിച്...
15 Nov 2026
BREAKING NEWS
വിശപ്പ് മാറ്റാൻ റോഡപകടത്തിൽ ചത്ത നായയുടെ മാംസം ഭക്ഷിച്ച് യുവാവ്; ഒഡിഷയിൽ തെരുവിൻ കഴിയുന്നവരുടെ പട്ടിണിയും മാനസികാരോഗ്യവും പൊതുസമൂഹത്തിനു മുന്നിൽ ചർച്ചയാക്കി മന:സാക്ഷിയെ ഞെട്ടിച്ച ദൃശ്യങ്ങൾ വൈറൽ
15 Nov 2026
BREAKING NEWS
മകൾ കാമുകനൊപ്പം വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, മഞ്ജു അവസാനമായി വിളിച്ച ഫോൺ നമ്പർ രാജേഷിന്റെയെന്ന് പോലീസിന്റെ കണ്ടെത്തൽ, കാണാതായ മഞ്ജുവും രാജേഷും നേരത്തെ പ്രണയത്തിലായിരുന്നു, ഇതിൽ വിള്ളൽ വീണതോടെ കൊലപ്പെടുത്തിയെന്ന് കഥയിറക്കി യുവാവിനെ രണ്ടര വർഷം അടച്ചു!! 7 വർഷം മുൻപ് കൊല്ലപ്പെട്ട യുവതി ഭർത്താവിനൊപ്പം...
15 Nov 2026
BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026