BREAKING NEWS

ആസിഡ് ആക്രമണക്കേസ് പ്രതി മുൻപ് മകനെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു, കുട്ടി രക്ഷപെട്ടത് ലൈറ്റർ അയൽവാസി തട്ടിത്തെറുപ്പിച്ചതിനാൽ, മുൻ ഭാര്യയുടെ നട്ടെല്ലിന് പരുക്കേറ്റത് പ്രതിയുടെ ആക്രമണത്തിൽ, ലഹരിക്കടിമ

· · 1 min read
Share: Copied!

കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിലെ ആസിഡ് ആക്രമണത്തിലെ പ്രതി പ്രശാന്ത് മുൻപ് മകനെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് ആരോപണം. ചെറുവണ്ണൂർ ഗവ.ആയുർവേദ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ പൂനത്ത് കാലടി പറമ്പിൽ പ്രബിഷ (29)യ്ക്കുനേരെ ഇന്നലെയാണ് മുൻ ഭർത്താവ് പ്രശാന്ത് ആസിഡ് ആക്രമണം നടത്തിയത്. ലഹരിക്കടിമയിട്ടുള്ള ഇയാൾ എട്ടു വർഷം മുൻപ് മൂത്ത മകനെയും പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നെന്നാണ് പ്രബിഷയുടെ അമ്മ സ്മിത പറഞ്ഞു. അന്ന് അയൽവാസികൾ ലൈറ്റർ തട്ടിത്തെറിപ്പിച്ചത് കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പ്രബിഷയുടെ അമ്മ പറഞ്ഞു.

ആശമാരുടെ സമരപ്പന്തലില്‍ എത്തിയത് അവര്‍ വീട്ടിലെത്തി നേരിട്ടു ക്ഷണിച്ചതു കൊണ്ടെന്ന് സുരേഷ് ഗോപി; എസ് യുസിഐ ഇതുവരെ പറഞ്ഞതെല്ലാം പച്ചക്കള്ളമോ? ബിഎംഎസ് ആശമാരുടെ സംഘടന രൂപീകരിച്ചത് സമരപ്പന്തലിലെ ആളുകളെ ഉപയോഗിച്ച്? വിവരങ്ങള്‍ ചാനലുകള്‍ മുക്കി

അതേസമയം പ്രബിഷയ്ക്ക് നട്ടെല്ലിന് പരുക്കേറ്റത് പ്രശാന്തിന്റെ നിരന്തര മർദനത്തെ തുടർന്നാണെന്നും അവർ പറഞ്ഞു. ഇതിന്റെ ചികിൽസയ്ക്കായി ഇന്നലെ ചെറുവണ്ണൂർ ആയുർവേദ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു പ്രശാന്തിന്റെ ആസിഡ് ആക്രമണം. ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു. പിന്നാലെ പ്രതി പ്രശാന്ത് മേപ്പയ്യൂർ പോലീസിൽ കീഴടങ്ങി. പ്രബിഷയും പ്രശാന്തും രണ്ടര വർഷം മുൻപാണ് വിവാഹമോചിതരായത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026