BREAKING NEWS

നിയമസഭ ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിലെ വാദപ്രതിവാദങ്ങളാൽ കലുഷിതം; സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് കെ. ബാബു ; തന്ത്രിക്ക് എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് മന്ത്രി എം.ബി. രാജേഷ്

· · 1 min read
Share: Copied!

തിരുവനന്തപുരം: നിയമസഭയിലിന്ന് പ്രതിപക്ഷ ബഹളം. സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ ശബരിമല സ്വർണക്കൊള്ളക്കേസ് ഉയർത്തി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവിൻ്റെ അസാന്നിധ്യത്തിൽ കെ. ബാബുവാണ് വിഷയം ഉന്നയിച്ചത്.

ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രിക്ക് എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് മന്ത്രി എം.ബി. രാജേഷ് ചോദ്യോത്തരവേളയിൽ ചോദിച്ചു. ബിജെപിക്ക് നാരങ്ങാവെള്ളം കലക്കി കൊടുക്കാൻ കാത്തിരിക്കുകയാണ് മുസ്ലിം ലീഗ്. ഇവിടെ ഇരിക്കുന്ന കോൺസുകാരിൽ എത്രപേർ നാളെ ഉണ്ടാകുമെന്ന് പറയാൻ കഴിയുമോ? തങ്ങളൊഴികെ സ്വർണം കട്ട എല്ലാവരേയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നാണോ യുഡിഎഫ് നിലപാടെന്നും മന്ത്രി എം.ബി. രാജേഷ് ചോദിച്ചു.

മന്ത്രി വി.എൻ. വാസവൻ്റെ രാജി ആവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎൽഎന്മാർ സഭയ്ക്ക് മുന്നിൽ സത്യാഗ്രഹം നടത്തുന്നുണ്ട്; അവർക്ക് പിന്തുണ അറിയിച്ചു പ്രതിഷേധം സഭയ്ക്ക് അകത്തുണ്ടാകുമെന്നും ബാബു പറഞ്ഞു. സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്നും കെ. ബാബു വ്യക്തമാക്കി.

വണ്ടാനത്ത് അമ്മയെ കാണിച്ചതാണ് ഞങ്ങളുടെ തെറ്റ്, അത്രയധികം അനുഭവിച്ചു, ഞങ്ങൾ കത്രിക വിഴുങ്ങിയത് പോലെയാണ് അന്വേഷണ റിപ്പോർട്ട്, എല്ലാവരും കയ്യൊഴിഞ്ഞു, നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് ഉഷയുടെ മകൻ

BREAKING NEWS
വൈദ്യുതി കമ്പി മോഷണം പോയെന്ന് കെഎസ്ഇബി, മഫ്തിയിലെത്തിയ പോലീസ് വീട്ടുകാരുടെ മുന്നിലിട്ടും സ്റ്റേഷനിൽ ചെന്നും ക്രൂരമായി മർദിച്ചു, തലയ്ക്ക് പിന്നിൽ അടക്കം പരുക്കേറ്റ ആദിവാസി യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ, ഈരാറ്റുപേട്ട പോലീസിനെതിരെ എസ്പിക്ക് പരാതി നൽകി കെഎസ്ഇബി കരാർ ജീവനക്കാരൻ
26 Oct 2026
BREAKING NEWS
വിമർശിച്ചു വിമർശിച്ച് പി ജയരാജന്റെ തട്ടകത്തിൽ പാർട്ടി എവിടെ കിടക്കുന്നു, തോറ്റതിന് ന്യായങ്ങൾ കാണാതെ കയ്യിലിരുപ്പ് ആദ്യം നന്നാക്കണം, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുണ്ടായത് കൊണ്ടല്ലേ ആകെ കുറച്ചു സീറ്റ് എങ്കിലും കിട്ടിയത്, അയാളുടെ വിമര്‍ശനം അന്ധൻ ആനയെ കണ്ടത് പോലെ- വെള്ളാപ്പള്ളി നടേശന്‍
26 Oct 2026
BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
അട്ടപ്പാടി മധുവിന്റെ അമ്മയും സഹോദരിയും മുഖ്യമന്ത്രിയെ കാണാനെത്തി; വീടും ജോലിയും ഉറപ്പുനൽകി വി.ഡി സതീശൻ; ഒരു മാസത്തിനകം വീട് നിർമിച്ചുനൽകും
26 Oct 2026