BREAKING NEWS

പ്രസം​ഗത്തിനിടെ നിലയ്ക്കാത്ത കരഘോഷവും ആർപ്പുവിളിയും: ഇനി ഒച്ചവെച്ചാൽ നിർത്തി ഇറങ്ങിപോകുമെന്ന് പിണറായി വിജയൻ

· · 1 min read
Share: Copied!

വണ്ടിപ്പെരിയാർ (ഇടുക്കി): തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയുടെ പ്രസംഗം കത്തിക്കയറുന്നതിനിടെ ആവേശത്താൽ ആർപ്പ് വിളിച്ച് പ്രവർത്തകർ. ആവേശത്താലും കൈയ്യടികളാലും ശബ്ദമുഖരിതമായതോടെ, കൂടുതൽ ഒച്ചവെച്ചാൽ പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രിയുടെ ശാസന. വണ്ടിപ്പെരിയാർ മിനിസ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലാണ് സംഭവം.

ജില്ലയിലെ ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിച്ചു. ഭൂമി തരം മാറ്റുന്നതിന് പ്രത്യേക ഫീസ് ഈടാക്കേണ്ട എന്ന് സർക്കാർ തീരുമാനിച്ചു. കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി, സംസ്ഥാനത്തിന്റെ ഈ വളർച്ചയെല്ലാം ലോകം അത്ഭുതത്തോടെ കേട്ടു. എന്നിങ്ങനെയുള്ള പരാമർശങ്ങളാൽ മുഖ്യമന്ത്രി പ്രസംഗം മുന്നോട്ടുപോകവെയാണ് അണികൾ കൈയടിച്ച് ആർപ്പ് വിളിച്ചത്. പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ എല്ലാവരും നിശബ്ദരായി.

തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും മുൻ എം.എൽ.എ.യുമായ ഇ.എസ്. ബിജിമോൾ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ആർ. തിലകൻ, നേതാക്കളായ അഡ്വ. അലക്‌സ് കോഴിമല, പി.എസ്. രാജൻ, വി.ആർ. ശശി, രാരിച്ചൻ നീറണാകുന്നേൽ, സി.എസ്. രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. വണ്ടിപ്പെരിയാറിൽ നിന്നും സ്ഥാനാർഥി കെ. സലിംകുമാറിനെ കക്കികവല മുതൽ പൊതുസമ്മേളനം നടക്കുന്ന വേദിയിൽ വരെ തുറന്ന വാഹനത്തിൽ സ്വീകരിച്ചാനയിച്ചു

.ഉഷാ ജോസഫിന്റെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്റെ കാലത്തല്ല, വിവാദം തന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നരേറ്റീവാണ് നടന്നതെന്ന് വീണാ ജോര്‍ജ്, കെ കെ ശൈലജയെ ഉന്നംവച്ചതാണെന്ന് അബിന്‍ വര്‍ക്കി

BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026
BREAKING NEWS
മുസ്ലിം വിദ്വേഷ പരാമർശവും വർക്കലയെയും ഫോർട്ട് കൊച്ചിയെയും കുറിച്ച് വ്യാജപ്രചാരണവും; യുപി യൂട്യൂബർക്കെതിരെ കേസ്; സമുദായങ്ങൾക്കിടയിൽ ഭിന്നതയും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല; ’കേരളം ഒറ്റക്കെട്ടാണെന്നും വർഗീയ വിദ്വേഷത്തിന് ഇവിടെ സ്ഥാനമ...
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; പ്രസം​ഗത്തിനിടെ സദസിൽ നിന്നും മോദി അനുകൂലിയുടെ ശബ്ദത്തിനുനേരെ പൊട്ടിത്തെറിച്ച് ഖാർഗെ; ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026