BREAKING NEWS

പുറത്താക്കിയത് ആക്കിയതുതന്നെ!! പാലക്കാട് യുഡിഎഫ് സ്ഥാനാർഥി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ? സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടതായി സൂചന, കണ്ണൻ സിവിൽ സർവീസ് അവസാനിപ്പിച്ചത് ബിജെപി സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച്

· · 1 min read
Share: Copied!

കോഴിക്കോട്: മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മത്സരിച്ചേക്കുമെന്ന് സൂചന. മാസങ്ങൾക്ക് മുമ്പ് കോൺഗ്രസിൽ ചേർന്ന കണ്ണൻ ഗോപിനാഥൻ പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ സാധ്യത പട്ടികയിൽ ഉൾപ്പെട്ടതായാണ് വിവരം.

അതേസമയം പുറത്താക്കിയ സിറ്റിങ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഇനിയൊരു പുനർവിചിന്തനത്തിനുകൂടി അവസരം കൊടുക്കില്ലെന്ന് ഉറപ്പാണ്. പാലക്കാട് ബിജെപി ഇ. ശ്രീധരനെ മത്സരിപ്പിച്ചപ്പോൾ ലഭിച്ച വോട്ടാണ് കോൺഗ്രസിന് കണ്ണൻ ഗോപിനാഥനെ പരിഗണിക്കുന്നതിന് പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. രാഷ്ട്രീയത്തിനപ്പുറമുള്ള വോട്ടുകൾ മുൻ ഐഎഎസ് ഉദ്യോഗസ്ഥന് സമാഹരിക്കാൻ കഴിയുമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം.

കേന്ദ്രത്തിലെ ബിജെപി സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസ് അവസാനിപ്പിച്ചത്. തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. 2012 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു കണ്ണൻ ഗോപിനാഥൻ. കോട്ടയം കൂരോപ്പട സ്വദേശിയാണ്. പാലക്കാടാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സിവിൽ സർവീസിൽ നിന്ന് രാജിവെച്ചതിന് ശേഷം രാജ്യത്ത് നടന്ന ചില സമരങ്ങളിലും കണ്ണൻ സജീവമായിരുന്നു.

ഫിറോസിക്ക എന്ന് മാത്രമേ ഞാന്‍ നിങ്ങളെ വിളിച്ചിട്ടുള്ളൂ… തനിക്ക് എപ്പോഴാണ് ഞാൻ നാറിയും ചെറ്റയുമായത് ?? തനിക്ക് നാണമുണ്ടോ… അതേ ഭാഷയില്‍ മറുപടി പറയാന്‍ എന്റെ സംസ്കാരം അനുവദിക്കുന്നില്ല, വീട് നിര്‍മ്മിച്ച് നല്‍കിയയാള്‍ക്കെതിരെ വിമര്‍ശനവുമായി രേണു സുധി, ഒരു വീട് കൊടുത്തു കുടുങ്ങിയെന്ന് ഫിറോസ്

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026