BREAKING NEWS

എനിക്ക് ആരോടും ഒന്നും ഒളിക്കാനില്ല, ഒരാളുടെ കള്ളം എങ്ങനെയാണ് നിങ്ങളുടെ സത്യമാകുന്നത്, അധികം വൈകാതെ സത്യം പുറത്തുവരും, രവി മോഹനുമായുള്ള ബന്ധത്തെകുറിച്ച് തുറന്നടിച്ച് കെനിഷ

· · 1 min read
Share: Copied!

ചെന്നൈ: നടൻ രവി മോഹനും ആരതിയും തമ്മിലുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്ക് നിരന്തരം വധഭീഷണിയുണ്ടെന്ന് ​ഗായിക കെനിഷ ഫ്രാൻസിസ്. തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അധിക്ഷേപകരമായ സന്ദേശങ്ങളും വധഭീഷണികളും വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടുകൾ കെനിഷ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ പങ്കുവെച്ചു. ആരോടും ഒന്നും ഒളിക്കാനില്ലെന്ന് കെനിഷ പറഞ്ഞു.”ഞാൻ എന്റെ കമന്റുകൾ ഓഫ് ചെയ്യുകയോ ഒളിച്ചോടുകയോ ചെയ്യുന്നില്ല. എനിക്ക് ആരോടും ഒന്നും ഒളിക്കാനില്ല. എന്റെ പ്രവൃത്തികളെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് അവകാശമുണ്ട്, പക്ഷെ ദയവായി എന്റെ മുഖത്ത് നോക്കി അത് ചെയ്യൂ. ഒരാളുടെ കള്ളം എങ്ങനെയാണ് നിങ്ങളുടെ സത്യമാകുന്നതെന്ന് ഓരോരുത്തർക്കും പരസ്യമായി കാണിച്ചു തരാൻ എനിക്ക് സന്തോഷമുണ്ട്. ഇപ്പോൾ എനിക്ക് ചുറ്റും നടക്കുന്ന എന്തിന്റെയെങ്കിലും ഒരു പ്രേരകശക്തിപോലും ഞാനാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, ദയവായി എന്നെ കോടതിയിൽ കൊണ്ടുപോകൂ.

ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു” കെനിഷ പങ്കുവെച്ച ഒരു കുറിപ്പിൽ പറയുന്നതിങ്ങനെ.”നിങ്ങളുടെ ശാപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് ഞാൻ എന്താണ് നേരിടുന്നത് എന്നതിനെക്കുറിച്ച് നിങ്ങളിൽ ആരെങ്കിലും ഒന്ന് ചിന്തിക്കാൻ മെനക്കെട്ടിട്ടുണ്ടോ? എന്നെ വേദനിപ്പിക്കാൻ നിങ്ങൾ കർമ്മത്തെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ യഥാർത്ഥസത്യം പുറത്തുവരുമ്പോൾ അതേ വേദന ഞാൻ നിങ്ങൾക്ക് നേരാൻ പോകുന്നില്ല.” കെനിഷ കൂട്ടിച്ചേർത്തു.

“നിങ്ങളിൽ മിക്കവർക്കും എന്റെ സത്യവും വേദനയും അറിയില്ല. അതുകൊണ്ടാണ് ഇങ്ങനെയുള്ള വാക്കുകളും ഇതിനേക്കാൾ മോശമായവയും എന്നിൽ അടിച്ചേൽപ്പിക്കാൻ കാരണമെന്ന് ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ തെറ്റിദ്ധാരണകൾ നിങ്ങളെ വേദനിപ്പിക്കുന്നതിൽ എനിക്ക് ഖേദമുണ്ട്. എന്നാൽ വെളിച്ചത്തിന്റെ ദൈവങ്ങളോട് ഞാൻ പ്രാർത്ഥിക്കുന്നു, അധികം വൈകാതെ സത്യം പുറത്തുവരും. ഞാൻ തെറ്റുകാരിയാണെങ്കിൽ, നിയമപ്രകാരം ശിക്ഷിക്കപ്പെടാൻ ഞാൻ തയ്യാറാണ്. അതുവരെ, ശ്വാസമെടുക്കാൻ എന്നെ അനുവദിക്കാമോഎന്നും കെനിഷ പറഞ്ഞു.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026