BREAKING NEWS

പറക്കമുറ്റാത്ത നമ്മുടെ കുഞ്ഞുങ്ങളുടെ തലച്ചോറിലും മനസിലും വർഗീയവിഷം കുത്തിവെക്കുകയാണ് ആർഎസ്എസ്!! രാജ്യത്തെ പൊതുസംവിധാനത്തെയാകെ കാവിവത്കരിച്ച്, ആർഎസ്എസിന്റെ നുകത്തിൽ കൊണ്ടുപോയി കെട്ടാനുള്ള നീചമായ ശ്രമം- വന്ദേഭാരതിൽ ​ഗണ​ഗീതം ചൊല്ലിച്ചതിൽ പ്രതികരിച്ച് കെസി വേണു​ഗോപാൽ

· · 1 min read
Share: Copied!

കൊച്ചി: എറണാകുളം- ബെംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ദേശീയ ​ഗാനമെന്ന പേരിൽ ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണ റെയിൽവേയുടെ നടപടിയിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാജ്യത്തെ പൊതുസംവിധാനത്തെയാകെ കാവിവത്കരിച്ച്, ആർഎസ്എസിന്റെ നുകത്തിൽ കൊണ്ടുപോയി കെട്ടാനുള്ള നീചമായ ശ്രമമാണ് ഇവിടെ അരങ്ങേറുന്നത്. അതിനായി, പറക്കമുറ്റാത്ത നമ്മുടെ കുഞ്ഞുങ്ങളെക്കൂടി ദുരുപയോഗം ചെയ്യുന്നത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കെസി ഫേസ്ബുക്കിൽ കുറിച്ചു.

കപട ദേശീയതയുടെ വക്താക്കളായ ആർഎസ്എസും അവരുടെ രാഷ്ട്രീയ രൂപമായ ബിജെപിയും നമ്മുടെ ദേശീയ സങ്കൽപ്പങ്ങളെക്കൂടിയാണ് ഇവിടെ അപമാനിക്കുന്നത്. ദേശീയഗാനം മുഴങ്ങിക്കേൾക്കേണ്ട വേദികളിൽ ഗണഗീതം പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്, പൊതുബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രതികരിച്ചു.

കെ.സി. വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

“ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടൊരു സർക്കാർ, അതിന്റെ സംവിധാനത്തെയൊട്ടാകെ അങ്ങേയറ്റം സംഘി വത്കരിച്ചുകഴിഞ്ഞു. എറണാകുളത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്സ്പ്രസിൽ കണ്ട കാഴ്ച അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം മാത്രമാണ്. സ്കൂൾ കുട്ടികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച്, അത് ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പോസ്റ്റ്‌ ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇവിടെ റെയിൽവേ പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ്?

രാജ്യത്തെ പൊതുസംവിധാനത്തെയാകെ കാവിവത്കരിച്ച്, ആർഎസ്എസിന്റെ നുകത്തിൽ കൊണ്ടുപോയി കെട്ടാനുള്ള നീചമായ ശ്രമമാണ് ഇവിടെ അരങ്ങേറുന്നത്. അതിനായി, പറക്കമുറ്റാത്ത നമ്മുടെ കുഞ്ഞുങ്ങളെക്കൂടി ദുരുപയോഗം ചെയ്യുന്നത് ഒരുകാരണവശാലും അംഗീകരിക്കാൻ കഴിയില്ല. കുട്ടികളുടെ തലച്ചോറിലും മനസിലും വർഗീയവിഷം കുത്തിവെയ്ക്കുന്ന ആർഎസ്എസിന്റെ ദംഷ്ട്രകൾ നിറഞ്ഞ മുഖം ഇന്ന് ഭരണകൂടത്തിന്റേത് കൂടിയായിക്കഴിഞ്ഞു.

കപട ദേശീയതയുടെ വക്താക്കളായ ആർഎസ്എസും അവരുടെ രാഷ്ട്രീയ രൂപമായ ബിജെപിയും നമ്മുടെ ദേശീയ സങ്കൽപ്പങ്ങളെക്കൂടിയാണ് ഇവിടെ അപമാനിക്കുന്നത്. ദേശീയഗാനം മുഴങ്ങിക്കേൾക്കേണ്ട വേദികളിൽ ഗണഗീതം പാടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്, പൊതുബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗം കൂടിയാണ്.

ശക്തമായ പ്രതിരോധവും പ്രതിഷേധവും ഉയർന്നുവരണം. രാഷ്ട്രീയമായും നിയമപരമായും അതിനെ നേരിടേണ്ടതുമുണ്ട്. കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ഏത് വിധേനയും ചെറുത്തുതോൽപ്പിക്കും”.

BREAKING NEWS
അമ്മയുടെ മുഖത്തും ദേഹത്തും മകളെക്കൊണ്ട് തിളച്ച വെള്ളം ഒഴിപ്പിച്ചു, ഒളിവിൽ കഴിഞ്ഞ അശ്വതി അച്ചുയും പിടിയിൽ, തുരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നും പൊക്കിയത് ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ
15 Oct 2026
BREAKING NEWS
കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനത്തിൽ രണ്ടു മക്കളേയും നഷ്ടമായി, കാറോടിച്ച മാതാവ് അബോധാവസ്ഥയിൽ ഒരുമാസത്തോളം ചികിത്സയിൽ കഴിഞ്ഞു, ലോറി ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്തത് വീട്ടമ്മയ്ക്കെതിരെ... ഒടുവിൽ 11 വർഷത്തിനു ശേഷം നീതി, 35 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
15 Oct 2026
BREAKING NEWS
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി വിപുലീകരിച്ചു, പുതിയ നിയമനങ്ങൾ നടത്തുന്നത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയവർ, ജോലി ആവശ്യാർഥം മറ്റു പ്രവിശ്യകളിലേക്ക് മാറിയ അംഗങ്ങളുടെ ഒഴിവുകൾ നികത്തുവാൻ
15 Oct 2026
BREAKING NEWS
ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മാറിയവര്‍ക്ക് പിന്നാക്ക വിഭാഗ പദവി ലഭിക്കില്ല, പട്ടികജാതി പദവിയും നഷ്ടപ്പെടും- സുപ്രീം കോടതി
15 Oct 2026