BREAKING NEWS

മുഖ്യമന്ത്രി പറഞ്ഞത് സംഘ്പരിവാര്‍ പോലും പറയാന്‍ മടിക്കുന്ന വര്‍ഗീയത, പിണറായി വിജയന്‍ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി വര്‍ഗീയത ഉപയോഗിക്കുന്നു, രൂക്ഷ വിമര്‍ശനവുമായി കെ സി വേണുഗോപാല്‍

· · 1 min read
Share: Copied!

കണ്ണൂര്‍: എ കെ ബാലന്റെ മാറാട് പരാമര്‍ശത്തെ പിന്തുണച്ച മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച്  എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇത് ബാലന്റെ മാത്രം പ്രസ്താവന ആകുമെന്നാണ് കരുതിയത്. സംഘ്പരിവാര്‍ പോലും പറയാന്‍ മടിക്കുന്ന വര്‍ഗീയതയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. രാഷ്ട്രീയ നേട്ടത്തിന് ഒരു കാലത്തും ഉപയോഗിക്കാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

‘യുഡിഎഫിന് അധികാരം ലഭിച്ചാല്‍ ആഭ്യന്തരം ഭരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയായിരിക്കുമെന്നാണ് ബാലന്‍ പറഞ്ഞത്. അങ്ങനെ സംഭവിച്ചാല്‍ പല മാറാടുകളും സംഭവിക്കുമെന്നും അയാള്‍ പറഞ്ഞു. ഇത് ബാലന്റെ മാത്രം പ്രസ്താവനയായിരിക്കുമെന്നാണ് കരുതിയത്.

പക്ഷെ, കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയും അത് പിന്തുണച്ച് സംസാരിക്കുകയുണ്ടായി. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ഒരിക്കലും സംസാരിക്കാന്‍ പാടില്ലാത്ത കാര്യമല്ലേ അദ്ദേഹം പറഞ്ഞത്. ഈ കാലത്ത് സംഘ്പരിവാര്‍ പോലും പറയാന്‍ മടിക്കുന്ന വര്‍ഗീയതയാണ് മുഖ്യമന്ത്രി തന്റെ വാക്കുകളിലൂടെ സംസാരിക്കുന്നത്. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി വര്‍ഗീയത ഉപയോഗിക്കുകയാണ് ചെയ്തത്’. കെ.സി കുറ്റപ്പെടുത്തി.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026