BREAKING NEWS

മോദി 2024ൽ വോട്ടുചോർച്ച നടത്തി പ്രധാനമന്ത്രിയായ ആൾ, അമിത് ഷാ വോട്ട് ചോർച്ചയ്ക്കും ജനാധിപത്യ കൊള്ളയ്ക്കും കൂട്ടുനിന്നയാൾ!! ഗ്യാനേഷ് കുമാർ ഏറ്റവും വലിയ യൂദാസ്, അയാൾ രാജ്യം മുഴുവൻ വിറ്റു തൊലയ്ക്കാനുള്ള ആളായി മാറി – കെസി വേണു​ഗോപാൽ

· · 1 min read
Share: Copied!

കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജ്യ ആവശ്യപ്പെട്ട് ഇന്ത്യാസഖ്യം ഒറ്റക്കെട്ടായ പോരാട്ടം നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഗ്യാനേഷ് കുമാർ ഏറ്റവും വലിയ യൂദാസാണെന്നും നമ്പർ വൺ ക്രിമിനലാണെന്നും കെസി വേണു​ഗോപാൽ രൂക്ഷമായി വിമർശിച്ചു. രാജ്യം വിറ്റുതുലയ്ക്കാനുള്ള മൊത്ത കരാർ ഏറ്റെടുത്തിരിക്കുന്ന ആളായി മാറിയിരിക്കുകയാണ് അയാളെന്ന് അദേഹം കുറ്റപ്പെടുത്തി. മോദി ഇല്ലിജിറ്റിമേറ്റ് ​ഗവൺമെന്റാണ്, 2024ൽ വോട്ടുചോർച്ച നടത്തി പ്രധാനമന്ത്രിയായ ആളാണെന്നും കെസി ആരോപിച്ചു.

ഇന്ത്യയിൽ‌ ഏറ്റവും വലിയ ഭൂകമ്പമാണ് നടന്നിരിക്കുന്നത്. ഇതല്ലേ 24 മണിക്കൂറും ചർച്ച ചെയ്യേണ്ട വിഷയം. രാജ്യത്ത് ജനാധിപത്യം ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ട് കാര്യം. ജനം ഇളകണ്ട വിഷയമാണ്. ഇളകിയേ പറ്റൂ. ഈ സർക്കാർ നിയമവിരുദ്ധമായ സർക്കാരാണ്. മോദി ഇല്ലിജിറ്റിമേറ്റ് ​ഗവൺമെന്റാണ്, 2024ൽ വോട്ടുചോർച്ച നടത്തി പ്രധാനമന്ത്രിയായ ആളാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ വോട്ട് ചോർച്ചയ്ക്കും ജനാധിപത്യ കൊള്ളയ്ക്കും കൂട്ടുനിന്നയാളാണ്. അദ്ദേഹം കേരളത്തിൽ വരുന്നുണ്ട്. കേരളത്തിൽ വരുമ്പോൾ, പ്രത്യേകിച്ച് ജനാധിപത്യത്തെ മാറോടണക്കുന്ന സംസ്ഥാനത്ത് വരുമ്പോൾ പറയാൻ തയാറാകണം, എന്തിനു വേണ്ടിയാണ് ജനാധിപത്യത്തെ ഇങ്ങനെ കൊല്ലുന്നത്. ഇത് നീതിക്കുവേണ്ടി അവർ സറണ്ടർ ചെയ്യേണ്ടി വരുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല- കെ സി തുറന്നടിച്ചു.

‘പ്രഥമദൃഷ്ട്യാ ഗുരുതര കുറ്റകൃത്യം; എന്നിട്ടും എന്തുകൊണ്ട് ഇതുവരെ എഫ്.ഐ.ആർ. ഇട്ടില്ല? ’; സി.എം.ആർ.എൽ.-എക്സാലോജിക് കേസിൽ എഫ്.ഐ.ആർ വൈകുന്നതിൽ വിജിലൻസിനോട് ഹൈക്കോടതിയുടെ ചോദ്യം; വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ നൽകണമെന്ന് നിർദ്ദേശം

 

BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026
BREAKING NEWS
പ്രണയവിവാഹം; കുഞ്ഞ് ജനിച്ചതിനു ശേഷം വഴക്കും ഉപദ്രവവും പതിവ്, സ്വന്തം വീട്ടിൽ അഭയം തേടി യുവതി; പോലീസിൽ പരാതിയും നൽകി; പിന്നാലെ അമ്മായി അമ്മയെ കുത്തിക്കൊന്ന് മരുമകൻ; ഒളിവിൽ പോയ പ്രതി പിടിയിൽ
25 Oct 2026