BREAKING NEWS

കേന്ദ്രത്തിനു പല തവണ കത്തെഴുതി, പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തു, മനുഷ്യ ജീവന് ഒരു വിലയും കൊടുത്തില്ല, അപകടം നടന്ന സ്ഥലത്ത് സൈൻ ബോർഡുകൾ പോലുമില്ല, സർക്കാരിന്റെ ആകെയുള്ള ലക്ഷ്യം മേൽപ്പാത പൂർത്തീകരിക്കുക മാത്രം- കെസി വേണു​ഗോപാൽ

· · 1 min read
Share: Copied!

ആലപ്പുഴ: അരൂർ- തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ഗർഡർ വീണ് ഒരു ജീവൻ നഷ്ടമായത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാൽ. ഏത് സമയത്തും അപകടം എന്ന പേടിയിലായിരുന്നു. കേന്ദ്രത്തിനു പല തവണ കത്തെഴുതിയെന്നും പല പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തുവെന്നും കെസി വേണുഗോപാൽ കുറ്റപ്പെടുത്തി.

അപകടം നടന്ന സ്ഥലത്ത് സൈൻ ബോർഡുകൾ പോലുമില്ല. പിഎസി യോഗം കൂടിയപ്പോഴും പറഞ്ഞിരുന്നു. സർവീസ് റോഡുകൾ മെച്ചപ്പെടുത്തി എടുക്കേണ്ടതാണെന്നും അതും അവിടെ ചെയ്തില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. മനുഷ്യ ജീവന് ഒരു വിലയും കൊടുക്കാത്ത സമീപനമാണ് ഉണ്ടായത്. സർക്കാരിന്റെ ആകെയുള്ള ലക്ഷ്യം മേൽപ്പാത പൂർത്തീകരിക്കുക മാത്രമാണ്. സുരക്ഷ ഉറപ്പാക്കാതെയാണ് നിർമാണം. ഇനിയും അപകടം ഉണ്ടാവാൻ പാടില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചന്തിരൂരിൽ ഇന്നു പുലർച്ചെ രണ്ടരയോടെയാണ് പിക്കപ് വാനിന് മുകളിലേക്ക് ​ഗർഡർ വീണ് അപകടമുണ്ടായത്. സംഭവത്തിൽ പിക്കപ് വാനിന്റെ ഡ്രൈവർ മരിച്ചു. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. രണ്ട് ​ഗർഡറുകളാണ് വീണത്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാനിനു മുകളിലേക്കു ഗർഡറുകൾ വീഴുകയായിരുന്നു. ഒന്ന് പൂർണമായും മറ്റൊന്ന് ഭാ​ഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം പുറത്തെടുത്തു.

അതേസമയം തമിഴ്നാട്ടിൽ നിന്നും മുട്ട കയറ്റി വരികയായിരുന്ന പിക്കപ് വാനാണ് അപകടത്തിൽപ്പെട്ടത്. എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. രാജേഷ് പിക്കപ് വാനിൻറെ സ്ഥിരം ഡ്രൈവർ ആയിരുന്നില്ല. സ്ഥാരമായി ഓടിക്കുന്ന ഡ്രൈവർ ഇല്ലാതിരുന്നത് കൊണ്ട് വാഹനം ഓടിക്കാൻ വേണ്ടി വിളിച്ചപ്പോൾ രാജേഷ് വരികയായിരുന്നു. മരിച്ച രാജേഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. കരാർ കമ്പനിയുടെ അനാസ്ഥയാണ് അപകടമുണ്ടാക്കിയതെന്ന് വാഹനയുടമ പറയുന്നു. സംഭവത്തിൽ പിഡബ്ലുഡി സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി.

ജാക്കിയിൽ നിന്ന് തെന്നി മാറിയ കോൺക്രീറ്റ് ഗാർഡറുകൾ പതിച്ചത് അതുവഴി പോയ പിക്കപ്പ് വാനിന് മുകളിലേക്ക്, ഡ്രൈവർക്ക് ദാരുണാന്ത്യം!! മൃതദേഹം പുറത്തെടുക്കാനായത് മൂന്നുമണിക്കൂറിനു ശേഷം

BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026
BREAKING NEWS
മീനങ്ങാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലംമാറ്റിയതില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, ക്ലാസ് ബഹിഷ്‌കരിച്ച് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുത്തിയിരുപ്പ് സമരം, തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ റോഡ് ഉപരോധിക്കുമെന്ന് വിദ്യാര്‍ഥികള്‍
02 Nov 2026
BREAKING NEWS
‘കൂട്ടുകാർ എന്നെ ചതിച്ചു; ആ ദേഷ്യത്തിന് ചെയ്തതാ’; സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പിയുടെ മൊഴി, കുറ്റപത്രം സമർപ്പിച്ചു
02 Nov 2026
BREAKING NEWS
ശ്രീനാദേവി കുഞ്ഞമ്മയും പ്രതിപ്പട്ടികയിലേക്ക്; അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ കുറ്റപത്രം ഉടൻ, ഫെന്നി നൈനാനടക്കം കൂടുതൽ പേർ പ്രതികളാകും, നോട്ടീസ് നൽകി അറസ്റ്റ് രേഖപ്പെടുത്തും
02 Nov 2026