BREAKING NEWS

കെ. സി വേണു​ഗോപാലിന്റെ ഫ്ളക്സിൽ കരി ഓയിലൊഴിച്ചു; സംഭലം കണ്ണൂർ പഴയങ്ങാടിയിൽ

· · 1 min read
Share: Copied!

കണ്ണൂർ: യുഡിഎഫിന്റെ സംസ്ഥാനത്തെ വൻ വിജയത്തിന് പിന്നാലെ കണ്ണൂർ പഴയങ്ങാടിയിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡിലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ചിത്രത്തിന് നേരെ കരിഓയിൽ പ്രയോഗം. മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെട്ട ഫ്‌ളക്‌സ് ബോർഡിൽ കെ.സി. വേണുഗോപാലിന്റെ മുഖത്ത് മാത്രമാണ് കരിഓയിൽ ഒഴിച്ചിട്ടുള്ളത്.

സമാധാനാന്തരീക്ഷം തകർക്കാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിൽ പോലീസ് ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഇതുവരെ കോൺഗ്രസ് നേതൃത്വം പോലീസിൽ പരാതി നൽകിയിട്ടില്ല. പ്രതിഷേധത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകർ തന്നെയാണോ അതോ സാഹചര്യം മുതലെടുക്കാൻ മറ്റ് രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്തും സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

‘സദാസമയവും കണ്ണ് സോഷ്യൽമീഡിയയിൽ’; പൊറുതിമുട്ടി ജീവിച്ചിരിക്കുന്ന ഭാര്യയ്ക്ക് ‘പിണ്ഡദാനം’ നടത്തി ഭർത്താവ്! വീഡിയോ പകർത്തി സോഷ്യൽ മീഡിയയിലും പങ്കുവച്ചു

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026