BREAKING NEWS

‘അപ്പോ തൊപ്പി ഉണ്ടായിരുന്നെന്ന് സമ്മതിച്ചല്ലോ, തൊപ്പി മാത്രമല്ല ഒരിക്കെ പോലീസ് വേഷത്തിലും ഒരു പരിപാടിക്ക് പോയിരുന്നു, തമാശ പറഞ്ഞാൽ ചിലർ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നു, കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി’- കെബി ​ഗണേഷ് കുമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: എംപി സുരേഷ് ​ഗോപിക്കെതിരെ പരിഹാസവുമായി വീണ്ടും മന്ത്രി കെബി ​ഗണേഷ് കുമാർ. അപ്പോൾ തൊപ്പി ഉണ്ടെന്ന് സമ്മതിച്ചല്ലോയെന്നും അതാണ് ഞാൻ പറഞ്ഞതെന്നും ​ഗണേഷ് വ്യക്തമാക്കി. സുരേഷ് ​ഗോപിയെ അപമാനിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ ​ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു.

തൊപ്പി മാത്രമല്ല പോലീസ് വേഷത്തിൽ സുരേഷ് ഗോപി ഒരു പരിപാടിക്ക് പോയിരുന്നു. ആ സംഭവം വിവാദമായി. തമാശ പറഞ്ഞാൽ ചിലർ അത് വൈരാഗ്യ ബുദ്ധിയോടെ കാണുന്നു. കുഞ്ചൻ നമ്പ്യാർ നേരത്തെ മരിച്ചത് നന്നായി. അല്ലെങ്കിൽ അദ്ദേഹം എത്രയോ ആക്രമണം നേരിടേണ്ടി വന്നേനെയെന്നും ​ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിപരമായ ആക്രമണം എഴുതുന്നവൻ ജനിക്കുന്നതിനു മുമ്പേ ഞാൻ കേട്ടുകൊണ്ട് ഇരിക്കുന്നതാണ്. രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ ഇതുപോലെയുള്ള രോഗികളുടെ ആക്രമത്തിന് ഇരയാകുമെന്നും ​ഗണേഷ് കുമാർ വ്യക്തമാക്കി.

വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം ആസൂത്രിത നരഹത്യ; നിയമവിരുദ്ധമായ ചികിത്സാരീതികള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍

അതേസമയം വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനും ​ഗണേഷ് മറുപടി നൽകി. കേരളത്തിൻ്റെ ഐശ്വര്യമാണ് മതേതരത്വമെന്നും മലപ്പുറമെന്നോ കോട്ടയമെന്നോ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു. പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ല. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിൽ വിഎസ് ജോയ് കോൺഗ്രസ് സ്ഥാനാർഥിയാകും, പ്രഖ്യാപനം അൻവറുമായുള്ള ചർച്ചകൾക്കു ശേഷം

BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026
BREAKING NEWS
മുത്തശ്ശിക്കൊപ്പം വീടിനു വെളിയിൽ കിട‌ന്നുറങ്ങിയ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലൈം​ഗികമായി പീഡിപ്പിച്ചു, കുട്ടിക്ക് ഗുരുതരമായ രക്തസ്രാവമുണ്ടായതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം വീടിനു സമീപത്തു കിടന്ന കസേരയിൽ ഉപേക്ഷിച്ച് ക‌ടന്നുകളഞ്ഞു, ബന്ധുവായ 25കാരൻ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026