BREAKING NEWS

മെമ്പറേ, അടി വരുന്നുണ്ടേ…. ഓടിക്കോ…. കണ്ണ് കെട്ടിവിട്ടത് ബിജെപി മെമ്പർ, കുടം തല്ലിപ്പൊട്ടിക്കാൻ വടിയുമായി പോയത് യുഡിഎഫ് മെമ്പർ, തലയ്ക്ക് അടി കിട്ടിയ എൽഡിഎഫ് മെമ്പർക്ക് പരുക്ക്- വീഡിയോ

· · 1 min read
Share: Copied!

കാസർകോട്: ഓണാഘോഷത്തിന്റെ ഭാ​ഗമായി നടത്തിയ കലംതല്ലിപ്പൊട്ടിക്കലിനിടെ തലയ്ക്ക് അടിയേറ്റ് എൽഡിഎഫ് മെമ്പർക്ക് പരുക്ക്. കാസർകോട് വോർക്കാടി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലായിരുന്നു സംഭവം. ബിജെപിയും യുഡിഎഫും എൽഡിഎഫും സംയുക്തമായി ഓണാഘോഷം സം​ഘടിക്കുകയായിരുന്നു.

ഇതിനിടെ കണ്ണുകെട്ടിവിട്ട യുഡിഎഫ് വനിതാ മെമ്പർ കുടമാണെന്നു കരുതി എൽഡിഎഫ് മെമ്പറുടെ തലയ്ക്കിട്ട് കയ്യിലുണ്ടായിരുന്ന വടി കൊണ്ട് തല്ലുകയായിരുന്നു. കലം തല്ലിപ്പൊട്ടിക്കുന്നതു കാണാനുള്ള ആവേശത്തിൽ ആർപ്പുവിളിച്ചുകൊണ്ടിരുന്ന എൽഡിഎഫ് മെമ്പർ അടിവരുന്നതു കണ്ടതുമില്ല. അപകടത്തിൽപ്പെട്ട മെമ്പറുടെ പരുക്കു ​ഗുരുതരമാണോ എന്നോ മറ്റുവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി. അതേസമയം യുഡിഎഫ് മെമ്പർക്ക് കണ്ണുകെട്ടിക്കൊടുത്തു വിട്ടത് ബിജെപി മെമ്പറായിരുന്നു താനും.

 

 

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026