BREAKING NEWS

റാലിയിൽ ആളെക്കൂട്ടാൻ മന:പൂർവം പരിപാടി വൈകിച്ചു!! വിജയെ കാണാനെത്തിയവർ ബലം കുറഞ്ഞ മരച്ചില്ലകളിൽ കൂടുതൽ ആളുകൾ കയറിയതോടെ പലരും ആൾക്കൂട്ടത്തിനിടയിലേക്ക് വീണു, വിജയ്‌ക്കെതിരേ എഫ്‌ഐആറിൽ ഗുരുതര പരാമർശങ്ങൾ

· · 1 min read
Share: Copied!

ചെന്നൈ: കരൂർ ദുരന്തത്തിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് നടൻ വിജയ്‌ക്കെതിരേ പോലീസിന്റെ എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങൾ. കൂടുതൽ ആളുകൾ പരിപാടിയിലേക്കെത്തിച്ചേരാൻ യോ​ഗം മനഃപൂർവം വൈകിച്ചു എന്നതാണ് അതിൽ ഏറ്റവും പ്രധാനം. നാമക്കലിൽ എട്ടേമുക്കാലിന് എത്തിച്ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും മണിക്കൂറുകൾ വൈകിയാണ് വിജയ് പരിപാടി സ്ഥലത്തേക്ക് എത്തിച്ചേർന്നതെന്നും എഫ് ഐ ആറിൽ പറയുന്നു.

കൂടാതെ വിജയെ കാണാനെത്തിയവർ ബലം കുറഞ്ഞ മരച്ചില്ലകളിലും വീടുകളുടെ സൺഷേഡുകളിലും കയറി നിന്നിരുന്നു. മരച്ചില്ല പൊട്ടി വീഴുന്ന അവസ്ഥ ഉണ്ടായതായും കൂടുതൽ ആളുകൾ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചുകയറാൻ ശ്രമിച്ചതും അതിനിടയിൽ പലരും ആൾക്കൂട്ടത്തിനിടയിലേക്കു വീണതും അപകടകാരണമായി. വിജയെ കൂടാതെ എൻ. ആനന്ദ്, സീതി നിർമൽകുമാർ, മതിയഴകൻ എന്നിവരുടെ പേരുകളാണ് എഫ്‌ഐആറിലുളളത്.

അതേസമയം തമിഴ്നാടിനെ ഒന്നാകെ നടുക്കിയ ദുരന്തത്തിനാണ് ശനിയാഴ്ച സാക്ഷിയായത്. തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പേരുടെ ജീവനാണ് പൊലിഞ്ഞത്. കരൂരിൽ ശനിയാഴ്ച നടന്ന പരിപാടിയിൽ വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഉച്ചയോടെ വിജയ് കരൂരിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താൻ ആറേഴ് മണിക്കൂർ വൈകിയെന്നാണ് റിപ്പോർട്ട്.

ഇതോടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും കനത്ത ചൂടും കാരണം ജനക്കൂട്ടത്തിൽ പലരും തളർന്നുവീഴുകയും ചെയ്തു. വിജയ് എത്തിയതോടെ അദ്ദേഹത്തിന്റെ പ്രചാരണ വാഹനത്തിന് അടുത്തേക്ക് എത്താൻ ആളുകൾ ശ്രമം നടത്തി. ഇതിനിടയിൽ ഇവർ തെന്നിവീണു. ആളുകൾ കൂട്ടത്തോടെ വീണതോടെ പലർക്കും ഗുരുതരമായി പരുക്കേറ്റു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026