BREAKING NEWS

ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ നല്‍കുമ്പോള്‍ ബഹുമാനത്തോടെ പണം നല്‍കണം, അത് നിങ്ങളുടെ ധര്‍മ്മമാണ്, കൈക്കൂലി വാങ്ങുന്നതിനെ ന്യായീകരിച്ച് കര്‍ണാടക മന്ത്രി

· · 1 min read
Share: Copied!

ബംഗളൂരു: കൈക്കൂലി നല്‍കുന്നതിനെ ന്യായീകരിച്ച് കര്‍ണാടകയിലെ എക്‌സൈസ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശിവലിംഗേ ഗൗഡ. ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ നല്‍കുമ്പോള്‍ ബഹുമാനത്തോടെ പണം നല്‍കണം എന്നായിരുന്നു എക്‌സൈസ് മന്ത്രിയുടെ പരാമര്‍ശം. വിവാദമായതോടെ ഖേദപ്രകടനവുമായി മന്ത്രി രഗത്തെത്തി. മന്ത്രിയുടെ പരാമര്‍ശം കൈക്കൂലിയ്ക്കും അഴിമതിക്കുമുള്ള പിന്തുണയാണെന്ന് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഹാസന്‍ ജില്ലയില്‍ നടന്ന ‘പ്രജാ സേവ ആന്ദോളന്‍’ പരിപാടിയിലാണ് തങ്ങളുടെ കാര്യങ്ങള്‍ നടക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് കൈക്കൂലി വാങ്ങുന്നുവെന്ന് പൊതുജനങ്ങള്‍ മന്ത്രിയോട് പരാതിപ്പെട്ടത്.

അതിന് മറുപടി പറയുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ സേവനങ്ങള്‍ നല്‍കുമ്പോള്‍ നിങ്ങള്‍ക്ക് എന്താണോ നല്‍കേണ്ടത്, അത് ആദരവോടെ നല്‍കാം. അത് നിങ്ങളുടെ ധര്‍മ്മമാണ്, പക്ഷേ ആരും ബലമായി പണം വാങ്ങരുതെന്ന് മന്ത്രി പറഞ്ഞു മന്ത്രിയുടെ ഈ പരാമര്‍ശം സദസ്സിലുണ്ടായിരുന്ന ചിലര്‍ ചോദ്യം ചെയ്ത് രംഗത്തെത്തി. ‘എന്തിന് ബഹുമാനത്തോടെ ഉദ്യോഗസ്ഥര്‍ക്ക് അത് നല്‍കണം?’ സദസ്സില്‍ നിന്ന് ഒരാള്‍ ചോദിച്ചു.

അതിന് മന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘ഞാന്‍ നിങ്ങളോട് പണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ബഹുമാനം നല്‍കാനാണ് ആവശ്യപ്പെട്ടത്’. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തി. സര്‍ക്കാര്‍ ജനങ്ങളോട് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കാന്‍ ആവശ്യപ്പെടുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026